ന്യൂഡല്‍ഹി: 2018 ലെ സാമ്പത്തിക വളര്‍ച്ചാ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു സ്ഥാനം ഇന്ത്യ നഷ്ടപ്പെടുത്തിയാണ് ഏഴാം സ്ഥാനത്തെത്തിയത്. വേള്‍ഡ് ബാങ്കാണ് ഇത് സംബന്ധിച്ച പട്ടിക പുറത്ത് വിട്ടത്. 2017 ല്‍ ആറാം സ്ഥാനത്തായിരുന്നു ഇന്ത്യ.
സാമ്പത്തിക വളര്‍ച്ചാ പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി - ഇന്ത്യ
അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇന്ത്യക്ക് മുമ്പേ സ്ഥാനം പിടിച്ചിരിക്കുന്നത്.
സാമ്പത്തിക വളര്‍ച്ചാ പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി
അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇന്ത്യക്ക് മുമ്പേ സ്ഥാനം പിടിച്ചിരിക്കുന്നത്. 20.5 ട്രില്യണ്‍ ഡോളറാണ് അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉത്പാദനം. 13.6 ട്രില്യണ്‍ ഡോളര്‍ ചൈനക്കും അഞ്ച് ട്രില്യണ്‍ ഡോളര്‍ ജപ്പാനും അവകാശപ്പെടുന്നുണ്ട്. 2.7 ശതമാനം ആഭ്യന്തര ഉത്പാദനം മാത്രമാണ് ഇന്ത്യക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. 2017 ല്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 2.65 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു.