ന്യൂഡല്‍ഹി: 2025 ഓടെ ജപ്പാനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ജപ്പാനെ പിന്തള്ളിയാല്‍ പിന്നെ അമേരിക്കയും ചൈനയും മാത്രമെ ഇന്ത്യക്ക് മുന്നില്‍ ഉണ്ടാകൂ. ഇൻഫർമേഷൻ ഹാന്‍റ്ലിങ് സർവ്വീസസ് മാർക്കറ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
2025 ല്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട് - ജപ്പാന്‍
ഈ വര്‍ഷം തന്നെ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
2025 ഓടെ ഇന്ത്യയുടെ സാമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്യണ്‍ ഡോളറാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനവും ഉപഭോഗവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിച്ച് ഈ ലക്ഷ്യത്തിലെത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാലയളവ് കൊണ്ട് സമ്പദ്‌വ്യവസ്ഥക്ക് 3.6 ട്രില്യൺ കോടി ഡോളര്‍ വളര്‍ച്ചയേ നേടാന്‍ സാധിക്കൂവെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനസംഖ്യാ വര്‍ധനവാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.