കേരളം

kerala

ETV Bharat / business

ജിഎസ്‌ടി വരുമാനത്തില്‍ നേരിയ വര്‍ധനവ് - ജൂലൈ

ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മൊത്തം ജിഎസ്‌ടി കളക്ഷൻ 4,16,176 കോടി രൂപയാണ്

ജിഎസ്ടി വരുമാനത്തില്‍ നേരിയ വര്‍ധനവ്

By

Published : Aug 2, 2019, 5:47 PM IST

ന്യൂഡല്‍ഹി: ജൂലൈ മാസത്തിലെ മൊത്ത ജിഎസ്‌ടി വരുമാനത്തില്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ വളര്‍ച്ച. 1.02 ലക്ഷം കോടി രൂപയാണ് ഈ മാസം ജിഎസ്ടി വരുമാനമായി ലഭിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ ഇത് 99,939 കോടി രൂപയായിരുന്നു

ഇതില്‍ 17,912 കോടിയും കേന്ദ്രത്തിന്‍റെ കളക്ഷനാണ്. അതേ സമയം ഈ വര്‍ഷം 8551 കോടി രൂപ സെസ് ഇനത്തില്‍ ലഭിച്ചു. 2019 ഏപ്രിൽ മുതൽ മെയ് വരെയുള്ള ജിഎസ്ടി വരുമാനത്തില്‍ 17,789 കോടി രൂപ സംസ്ഥാനങ്ങൾക്ക് വീതിച്ച് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മൊത്തം ജിഎസ്ടി കളക്ഷൻ 4,16,176 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 3,89,568 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ മോപ് അപില്‍ 5.8 ശതമാനം വളര്‍ച്ചയാണ് ഉണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details