ന്യൂഡൽഹി: ഭരണ രംഗത്തും സാമ്പത്തിക രംഗത്തും ഗവണ്‍മെന്‍റ് കൊണ്ടുവരുന്ന പരിഷ്‌കരണങ്ങൾ രാജ്യത്തെ വളർച്ചയുടെ പുതു യുഗത്തിലേക്ക് നയിക്കുമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രീസ്(സി.ഐ.ഐ) സംഘടിപ്പിച്ച വെർച്ച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളെ വ്യവസായങ്ങൾ തുടങ്ങാനുള്ള നടപടികൾ ലഘൂകരിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതിനെ അടിസ്ഥാനമാക്കി റാങ്കിങ്ങ് നൽകുകയും ചെയ്യുന്നുണ്ട്. ലോകം കൊവിഡ് ഉണ്ടാക്കി വെച്ച സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടുമ്പോൾ രാജ്യം കൃഷി, ഖനനം തുടങ്ങി പ്രധാനപ്പെട്ട മേഖലകളിലെല്ലാം പുതിയ പരിഷ്‌കരണങ്ങൾ കൊണ്ടു വന്നു. ഇന്ത്യ ഗ്ലോബൽ ഇന്നവേഷൻ പട്ടികയിലെ സ്ഥാനവും മെച്ചപ്പെടുത്തിയെന്നും അമിതാഭ് കാന്ത് പറഞ്ഞു. കൊവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും 2019-20ൽ 74 ബില്യണ്‍ യു.എസ് ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉണ്ടായതായും അമിതാഭ് കാന്ത് കൂട്ടിച്ചേർത്തു.
ഗവണ്‍മെന്‍റിന്‍റെ നയങ്ങൾ രാജ്യത്തെ വളർച്ചയുടെ പുതു യുഗത്തിലേക്ക് നയിക്കും:അമിതാഭ് കാന്ത് - economic growth
ആസ്തികളെ പണമാക്കിമാക്കിമാറ്റുന്നത് ദീർഘകാല നിക്ഷേപത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ സ്വകാര്യവത്‌കരണത്തിനുള്ള പദ്ധതികൾ ഉണ്ടെന്ന് പറഞ്ഞ അമിതാഭ് കാന്ത്, മൂലധന നിക്ഷേപത്തിനുള്ള മാർഗമായി സ്വകാര്യവത്‌കരണത്തെ ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യങ്ങൾ വികസനത്തിനന്‍റെ പ്രധാന ഘടകമാണെന്ന് പറഞ്ഞ അമിതാഭ് കാന്ത് നാഷണൽ ഇൻഫ്രാസ്‌ട്രക്‌ച്ചൽ പൈപ്പ് ലൈനിലൂടെ(എൻഐപി) 1.5 ലക്ഷം കോടി യുഎസ് ഡോളറിന്‍റെ നിക്ഷേപം നേടാനായെന്നും ചൂണ്ടിക്കാട്ടി. എൻഐപിയിലൂടെ ആരംഭിച്ച 40 ശതമാനം പദ്ധതികളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ആസ്തികളെ പണമാക്കിമാക്കിമാറ്റുന്നത്( അസറ്റ് മോണിറ്റൈസേഷൻ) ദീർഘകാല നിക്ഷേപത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ സ്വകാര്യവത്‌കരണത്തിനുള്ള പദ്ധതികൾ ഉണ്ടെന്ന് പറഞ്ഞ അമിതാഭ് കാന്ത്, മൂലധന നിക്ഷേപത്തിനുള്ള മർഗമായി സ്വകാര്യവത്‌കരണത്തെ ചൂണ്ടിക്കാട്ടി. യുഎസ്-ചൈന വ്യാപാര യുദ്ധത്തിൽ യൂറോപ്പ്യൻ -അമേരിക്കൻ കമ്പനികൾ പുതിയ താവളങ്ങൾ തേടുമ്പോൾ അത്തരത്തിലുള്ള അവസരങ്ങൾ മുതലാക്കാൻ ഇന്ത്യ സജ്ജമാണെന്നും നീതി ആയോഗ് സി.ഇ.ഒ വ്യക്‌തമാക്കി