ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വിപണിയിലെ പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ പുതിയ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകള്‍ നീക്കുക, 2020 മാര്‍ച്ച് മാസം വരെയുള്ള വില്‍പനകള്‍ക്ക് പ്രത്യേക കിഴിവുകള്‍ നല്‍കുക എന്നിങ്ങനെയാണ് പുതിയ പരിഷ്കാരങ്ങള്‍.
വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നയവുമായി കേന്ദ്രം
രാജ്യത്തെ വാഹന വിപണിയില്‍ 12.35 ശതമാനത്തിന്‍റെ ഇടിവാണ് ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ മാത്രം രേഖപ്പെടുത്തിയത്.
ഇക്കാലയളവില്‍ വാങ്ങുന്ന ബിഎസ് 4 നിലവാരത്തിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം, സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ ഉപയോഗിക്കുന്ന പഴയതും കേടുപാടുകള്‍ സംഭവിച്ചതുമായ വാഹനങ്ങള്‍ മാറ്റി പുതിയവ വാങ്ങും. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് പുതിയ നയങ്ങള്‍ പ്രഖ്യാപിച്ചത്. കയറ്റുമതി ഉള്‍പ്പെടെ രാജ്യത്തെ വാഹന വിപണിയെ മുഴുവന്‍ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
നേരത്തെ വാഹന വിപണിയില്‍ പ്രതിസന്ധി നേരിട്ടത് മുതല്‍ ജിഎസ്ടി കിഴിവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ വേണമെന്ന് വാഹന ഉടമകള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. രാജ്യത്തെ വാഹന വിപണിയില്‍ 12.35 ശതമാനത്തിന്‍റെ ഇടിവാണ് ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ മാത്രം രേഖപ്പെടുത്തിയത്.