കേരളം

kerala

ETV Bharat / business

സ്വതന്ത്ര വ്യാപാരം; ജാഗ്രതയോടെ ഇന്ത്യ - സ്വതന്ത്ര വ്യാപാരം-ഇന്ത്യ

ഡോ. മഹേന്ദ്ര ബാബു കുറുവ, അസിസ്‌റ്റന്‍റ് പ്രൊഫസർ, എച്ച്. എൻ. ഗർവാൾ സെൻട്രൽ യൂണിവേഴ്‌സിറ്റി, ഉത്തരാഖണ്ഡ്)

Free Trade: India at Crossroads
സ്വതന്ത്ര വ്യാപാരം: ജാഗ്രതയോടെ ഇന്ത്യ

By

Published : Dec 27, 2019, 10:33 AM IST

ഹൈദരാബാദ്: വ്യവസായ-കയറ്റുമതി മേഖലയെ ബാധിക്കുമെന്നതിനാൽ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ് ടി എ) ഇന്ത്യ ഉടൻ ഒപ്പുവെക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഈ മാസം ആദ്യം നടന്ന കോൺഫഡറേഷൻ ഓഫ് ഇൻഡസ്ട്രി(സിഐഐ) കയറ്റുമതി ഉച്ചകോടിയിൽ പറഞ്ഞിരുന്നു.

ഏഴ് വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് നമ്മുടെ വ്യവസായത്തെയും കയറ്റുമതിയെയും ബാധിക്കുമെന്നതിനാൽ റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്‌ണർഷിപ്പിൽ (ആർ‌സി‌ഇ‌പി) ചേരേണ്ടെന്ന് ഇന്ത്യ അടുത്തിടെ തീരുമാനിച്ചത്. സ്വതന്ത്ര വ്യാപാരത്തെക്കുറിച്ച് ജാഗ്രതയോടെയുള്ള ഒരു നിലപാട് ഇന്ത്യ സ്വീകരിക്കുന്നതിനാൽ സ്വതന്ത്ര വ്യാപാരത്തിന്‍റെ സാധ്യതകളും അവസരങ്ങളും അതുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേട്ടങ്ങള്‍ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സമയമാണിത്.

ആഗോളവൽക്കരണത്തിന്‍റെ പ്രധാന ഉൽപ്പന്നങ്ങളിലൊന്നായ സ്വതന്ത്ര വ്യാപാരത്തിലൂടെയാണ് ലോക വിപണികൾ ആഴത്തിൽ സംയോജിപ്പിക്കപ്പെടുന്നത്. സ്വതന്ത്ര വ്യാപാരത്തിലൂടെ രാജ്യങ്ങളെ അവരുടെ ഉൽപ്പാദന മിച്ചം കൂടുതൽ വിലക്ക് കയറ്റുമതി ചെയ്യാനും ആഭ്യന്തര വിപണിയിലെ വിലയേറിയ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്യാനും പ്രാപ്‌തമാക്കുന്നു. ഇത് കയറ്റുമതി വർധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും സ്വതന്ത്ര വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ രാജ്യങ്ങളുടെ ഉൽപ്പാദന ഘടകകങ്ങളുടെ അളവ്, സാങ്കേതികവിദ്യ, സാമ്പത്തിക അവസ്ഥകൾ‌, രാഷ്‌ട്രീയ ചുറ്റുപാട് എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ‌, അവയുടെ ഉൽ‌പാദനക്ഷമതയും വ്യത്യസ്‌തമാണ്. ഇത്‌ എല്ലാ രാജ്യങ്ങളിലെയും ഉൽപ്പന്ന വിലയിലും വ്യത്യാസമുണ്ടാക്കും. ഇതിന്‍റെ ഫലമായി, വിലകുറഞ്ഞ ചരക്കുകൾ ഉൽ‌പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുകയും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് പല രാജ്യങ്ങളും പരാതിപ്പെടുന്നു. ഇതു തന്നെയാണ് സ്വതന്ത്ര വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകയും. ആർ‌സി‌ഇ‌പി അല്ലെങ്കിൽ യു.എസ്‌, യു.കെ,എന്നീ രാജ്യങ്ങളുമായും, മറ്റ് സ്വതന്ത്ര വ്യാപാര കരാറുകളോടുമുള്ള ഇന്ത്യയുടെ ജാഗ്രത പുലർത്തുന്ന സമീപനത്തിന് പിന്നിലെ പ്രധാന കാരണം ഇതാണ്. ഈ സന്ദർഭത്തിൽ ഇന്ത്യയുടെ ആശങ്കകൾ യഥാർത്ഥമാണെന്നതും ഒരു വസ്‌തുതയാണ്.

ആർ‌സി‌ഇ‌പിയിൽ ചേരാൻ ഇന്ത്യയുടെ വിമുഖതയുടെ പ്രധാന കാരണം വിലകുറഞ്ഞ വസ്‌തുക്കൾ കുന്നുകൂടുന്നത് രാജ്യത്തെ തൊഴിൽ, ഉൽപാദനം എന്നീ മേഖലകളിലുണ്ടാക്കുന്ന സ്വാധീനത്തെ പറ്റിയുള്ള ആശങ്കകളായിരുന്നു. ഇറക്കുമതി ഒരു നിശ്ചിത പരിധിയിൽ കൂടിയാൽ തീരുവ ഉയർത്തണമെന്ന ഇന്ത്യയുടെ ആവശ്യമാണ് ആർ‌സി‌ഇ‌പി അംഗങ്ങളും ഇന്ത്യയും തമ്മിലുള്ള തർക്കത്തിന്‍റെ പ്രധാന കാരണം. ഈ സാഹചര്യത്തിലാണ്, സ്വതന്ത്ര വ്യാപാരം വരുമാനവും ചെലവും ഒരുപോലെ കൊണ്ടുവരുമെന്ന് മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത്. മികച്ച കരാറുകൾ ലഭിക്കുന്നതിന്, അന്താരാഷ്ട്ര വ്യാപാര ചർച്ചകളിൽ മത്സരം നേരിടേണ്ടതുണ്ട്. ആഗോള വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയായി രാജ്യത്തെ മാറ്റുന്നതിലൂടെ ഇത് നേടാനാകും.

ഈ ഘട്ടത്തിലെത്തണമെങ്കിൽ രാജ്യം, കാര്യക്ഷമത വർധിപ്പിക്കാനും ഉൽപാദനക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങൾ വരുത്തി ഉൽപ്പാദന മേഖലയെ മാറ്റിയെടുക്കേണ്ടതുണ്ട്. മറ്റൊന്ന് കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലെ തടസങ്ങൾ നീക്കി മാനദണ്ഡങ്ങൾ കൂടുതൽ ലഘൂകരിക്കുക വഴി കയറ്റുമതി പ്രോത്സാഹനവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്ക് പ്രചോദനം നൽകണം. ഇതിന് നയപരമായ ഇടപെടലുകൾ ആവശ്യമാണ്.

സമീപകാല സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും മികച്ച അധ്യായമാണ് ഇന്ത്യയുടെ വളർച്ചാ കഥയെന്ന് ഈ സന്ദർഭത്തിൽ ഓർമിക്കേണ്ടതാണ്. സ്വതന്ത്ര വ്യാപാരം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്ക് ഒരു നിശ്ചിത കാലയളവിൽ വളരാനും വികസിപ്പിക്കാനും ആവശ്യമായ അവസരങ്ങളും ഇടവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ സമയത്ത് സ്വതന്ത്ര വ്യാപാരത്തിന്‍റെ നേട്ടങ്ങൾ കൊയ്യുന്നതിൽ ഇന്ത്യ പിന്നിലാണെങ്കിൽ, അതിന്‍റെ നല്ല വശങ്ങൾ പരിശോധിച്ച് അവ കൊയ്യാൻ തയ്യാറാകുക. "കടലിൽ യാത്ര ചെയ്യുമ്പോൾ കാറ്റിനെ അവഗണിക്കാൻ കഴിയില്ല" എന്ന ഉദ്ധരണി ഇവിടെ പ്രസക്തമാണ്.

ABOUT THE AUTHOR

...view details