ന്യൂഡല്‍ഹി: ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂണിയനുകൾ അറിയിച്ചു. യുണൈറ്റഡ് ഫോറം ഓഫ് യൂണിയൻസ് എന്ന സംയുക്ത സംഘടനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്. ജനുവരി 13ന് മുംബൈയില്‍ നടന്ന ചര്‍ച്ചയില്‍ ശമ്പള പരിഷ്‌ക്കരണമുൾപ്പെടയുള്ള ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. 12.25 ശതമാനം വേതന വർധന എന്ന ഓഫർ ബാങ്ക് യൂണിയനുകൾ നിരസിച്ചിരുന്നു.
ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് - ബാങ്ക് പണിമുടക്ക്
യുണൈറ്റഡ് ഫോറം ഓഫ് യൂണിയൻസ് എന്ന സംയുക്ത സംഘടനയാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്
രണ്ട് ദിവസത്തെ പണിമുടക്ക് ഫലം കാണുകയാണെങ്കിൽ 2020-21 ബജറ്റ് അവതരണവുമായി യോജിക്കുമെന്നും സംഘടന അറിയിച്ചു. കഴിഞ്ഞ ശമ്പള പരിഷ്‌കരണം പ്രകാരം 2012 നവംബർ 1 മുതൽ 2017 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ജീവനക്കാർക്ക് 15 ശതമാനം വർധനവ് ലഭിച്ചിരുന്നു. സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തില്‍ പിന്തുണച്ച് ജനുവരി എട്ടിന് ഒരു വിഭാഗം ബാങ്ക് ജീവനക്കാർ പണിമുടക്ക് നടത്തിയിരുന്നു.