കേരളം

kerala

ETV Bharat / business

2019-20 സാമ്പത്തിക സർവേയുടെ പ്രധാന പോയിന്‍റുകൾ - business news

2019-20 സാമ്പത്തിക സർവേ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു

Economic Survey 2019-20 highlights
2019-20 സാമ്പത്തിക സർവേയുടെ പ്രധാന പോയിന്‍റുകൾ

By

Published : Jan 31, 2020, 4:38 PM IST

Updated : Jan 31, 2020, 5:59 PM IST

ന്യൂഡൽഹി: പാർലമെന്‍റിൽ ഇന്ന് അവതരിപ്പിച്ച 2019-20 സാമ്പത്തിക സർവേയുടെ പ്രധാന പോയിന്‍റുകൾ

  • 2020-2021 ജിഡിപി വളർച്ച 6-6.5 ശതമാനം, 2019-20ൽ ഇത് 5 ശതമാനം ആയിരുന്നു
  • വളർച്ച പുനരുജ്ജീവിപ്പിക്കുന്നതിന് നിലവിലെ ധനകാര്യ കമ്മി ലക്ഷ്യം ലഘൂകരിക്കണം
  • നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വളർച്ച, ആവശ്യത വർദ്ധിപ്പിക്കൽ, ജിഎസ്‌ടി വരുമാന വളർച്ച എന്നിവയുൾപ്പെടെ 10 ഘടകങ്ങളെ അടിസ്ഥാനമാക്കി നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിൽ വളർച്ച കൂടിയത്.
  • സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കായി സർക്കാർ അതിവേഗം പുതിയ പരിഷ്‌കാരങ്ങൾ കൊണ്ട് വരണമെന്ന് സാമ്പത്തിക സർവേ ആവശ്യപ്പെടുന്നു.
  • 2025ൽ ഇന്ത്യ അഞ്ച് ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിന് നൈതികമായി സമ്പത്ത് സൃഷ്‌ടിക്കുന്നതിന് പ്രാധാന്യം നൽകുക
  • ഔപചാരിക തൊഴിൽ വിഹിതം 2011-12ൽ 17.9 ശതമാനത്തിൽ നിന്ന് 2017-18ൽ 22.8 ശതമാനമായി ഉയർന്നു. ഇത് സമ്പദ്‌വ്യവസ്ഥ നവീകരിക്കപ്പെടുന്നതിന്‍റെ ഉദാഹരണമാണ്.
  • 2011-12നെ അപേക്ഷിച്ച് 2017-18ൽ സ്ഥിരം തൊഴിലിൽ ഏർപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധന
  • വിപണികളിലെ അമിതമായ സർക്കാർ ഇടപെടൽ മൂലം സാമ്പത്തിക സ്വാതന്ത്ര്യം തടസപ്പെടുന്നു
  • വായ്‌പ തിരിച്ചടക്കാത്തവർ മൂലം വായ്‌പയെടുക്കൽ സംസ്‌കാരം തടസപ്പെട്ടു, കർഷകർക്കുള്ള ഔദ്യോഗിക വായ്‌പകൾക്ക് കുറവ് സംഭവിച്ചു
  • അനാവശ്യമായി സർക്കാർ ഇടപെടുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന വിപണികളെയും മേഖലകളെയും ആസൂത്രിതമായി പരിശോധിക്കാൻ സർക്കാരിനോട് സർവേ നിർദേശിച്ചു.
  • പൊതുമേഖല ബാങ്കുകളുടെ ഭരണ സംവിധാനങ്ങൾ മെച്ചപ്പെട്ടതാക്കി വിശ്വാസം വർധിപ്പിക്കണമെന്നും സർവേ.
  • പുതിയ സംരഭങ്ങൾ തുടങ്ങാൻ ആവശ്യമായ നടപടികൾ എളുപ്പമാക്കണം.
  • 2019 ഏപ്രിലിലെ 3.2 ശതമാനത്തിൽ നിന്ന് പണപെരുപ്പം 2019 ഡിസംബറിൽ 2.6 ശതമാനമായി കുറയുന്നത് സമ്പദ്‌വ്യവസ്ഥയിലെ ആവശ്യകത(ഡിമാന്‍റ്) ദുർബലമാകുന്നതിന്‍റെ സൂചനയാണ്.
  • 2019 ഏപ്രിൽ-നവംബർ വരെയുള്ള കേന്ദ്രത്തിന്‍റെ ജിഎസ്‌ടി ശേഖരത്തിൽ 4.1 ശതമാനം വളർച്ച
Last Updated : Jan 31, 2020, 5:59 PM IST

ABOUT THE AUTHOR

...view details