മുംബൈ: എണ്ണ ഇതര വ്യാപാരത്തിൽ ദുബായുടെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളിയായി ഇന്ത്യ. 2019 സാമ്പത്തിക വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടര്‍ പിന്നിടുമ്പോഴാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇക്കാലയളവില്‍ 33.4 ബില്യണ്‍ എഇഡിയുടെ (അറബ് എമിരറ്റ്സ് ദിര്‍ഹം) വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നിരിക്കുന്നത്.
ദുബായുടെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളിയായി ഇന്ത്യ
ചൈനയാണ് ദുബായുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി. 36.4 ബില്യണ്‍ എഇഡിയുടെ വ്യാപാരമാണ് ചൈനയുമായി നടന്നിരിക്കുന്നത്.
ദുബായുടെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളിയായി ഇന്ത്യ
ചൈനയാണ് ദുബായുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി. 36.4 ബില്യണ്‍ എഇഡിയുടെ വ്യാപാരമാണ് ചൈനയുമായി നടന്നിരിക്കുന്നത്. 19.5 ബില്യണ്‍ എഇഡിയുടെ വ്യാപാരമുള്ള അമേരിക്കയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ദുബായ് കസ്റ്റംസ് പുറത്തിറക്കിയ പട്ടികയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. എണ്ണ ഇതര വ്യാപാരത്തിൽ ആകെ 32 ശതമാനം വളര്‍ച്ചയുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.