ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. തിങ്കളാഴ്ചത്തെ കണക്ക് അനുസരിച്ച് ബാരലിന് 76 രൂപ ഉയര്‍ന്ന് 6359 രൂപയായി. നവംബറില്‍ വില വീണ്ടും വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍. ഇന്നത്തെ വിലയേക്കാള്‍ 1.21 ശതമാനം ഉയരാനാണ് സാധ്യത. ഇങ്ങനെ വന്നാല്‍ വില 76 രൂപ കൂടി 7948 ല്‍ എത്തിയേക്കും.
ഇനിയും ആളിക്കത്തും എണ്ണവില ; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു - ക്രൂഡ് ഓയില്‍ വിലയില്‍ ഉയര്‍ച്ച വാര്‍ത്ത
തിങ്കളാഴ്ച ബാരലിന് 76 രൂപ ഉയര്‍ന്ന് 6359 രൂപയായി
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു
Also Read:കുതിച്ചുയര്‍ന്ന് ഇന്ധനവില, യാത്രികരുടെ എണ്ണത്തിലും കുറവ്; പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല
മള്‍ട്ടി കമ്മോഡിറ്റി എക്സ്‌ചേഞ്ചില്‍ വ്യാപാരികള്‍ വലിയ വിലയ്ക്ക് എണ്ണ ലേലം ഉറപ്പിക്കുന്നതാണ് വില കുത്തനെ ഉയരാന്‍ കാരണം. അതേസമയം വെസ്റ്റ് ടെക്സാസ് ഇന്‍റര്‍ മീഡിയേറ്റ് ക്രൂഡ് ഓയിലിന്‍റെ വില 84.66 യുഎസ് ഡോളറാണ്. ബ്രെന്‍റ് ക്രൂഡ് ഓയിലിന് ന്യൂയോര്‍ക്കില്‍ 0.98 ശതമാനം വില ഉയര്‍ന്ന് 86.37 ഡോളറായി.