ബെയ്ജിംങ്: ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനക്ക് തിരിച്ചടി. 27 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലെ ജിഡിപി രേഖപ്പെടുത്തിയത്. വെറും 6.2 ശതമാനം മാത്രമാണ് ഇക്കാലയളവില്‍ ചൈനയുടെ ജിഡിപി. ഇത് ഒന്നാം പാദത്തില്‍ 6.4 ശതമാനമായിരുന്നു.
ചൈനയുടെ ജിഡിപി 6.2 ശതമാനമായി കുറഞ്ഞു; 27 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ - ചൈന
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയുടെ വളര്‍ച്ച നിരക്ക് 6.6 ശതമാനമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയുടെ വളര്‍ച്ച നിരക്ക് 6.6 ശതമാനമായിരുന്നു. ചൈനീസ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍ പ്രകാരം ഈ വര്‍ഷവും സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവ് ഉണ്ടാകുമെന്നാണ് സൂചന. അമേരിക്കയുമായി നിലനില്‍ക്കുന്ന വ്യാപരായുദ്ധമാണ് ചൈനക്ക് തിരിച്ചടിയായത്. വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ചൈനയുടെ പല ഉല്‍പന്നങ്ങള്‍ക്കും അമേരിക്ക വിലക്ക് പ്രഖ്യാപിച്ചിരുന്നു.
ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഫാക്ടറി ഉല്‍പന്നങ്ങളിലും റീട്ടെയില്‍ വില്‍പന മേഖലയിലും ചൈനക്ക് നേട്ടമുണ്ടായിട്ടുണ്ട്.