ഹൈദരാബാദ്: ഇന്ത്യന്‍ പൊതുഗതാഗത സംവിധാനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ദീര്‍ഘദൂരയാത്രക്കായി ഏറ്റവും കൂടുതല്‍ ആളുകൾ ആശ്രയിക്കുന്നത് റെയില്‍വേയെയാണ്. 1924 മുതലാണ് റെയില്‍വേക്ക് മാത്രമായി രാജ്യത്ത് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. 2017ല്‍ മോദി ഗവണ്‍മെന്‍റാണ് റെയില്‍വേ ബജറ്റിനെ വീണ്ടും പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിയത്.
2016 ഫെബ്രുവരി 25 ന് അന്നത്തെ മന്ത്രിയായിരുന്ന സുരേഷ് പ്രഭുവാണ് രാജ്യത്തെ അവസാനത്തെ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്. 1860 മുതൽ 1920 വരെ ഒരൊറ്റ ബജറ്റ് മാത്രമാണ് അവതരിപ്പിച്ചത്. റെയില്‍വേക്ക് വിഹിതം വര്‍ധിപ്പിക്കേണ്ടി വന്ന സാഹചര്യത്തിലായിരുന്നു റെയില്‍വേക്ക് മാത്രമായി ബജറ്റ് തയ്യാറാക്കിയത്. ഇതിനായി 1921 ൽ 10 അംഗങ്ങളുള്ള അക്വർത്ത് കമ്മിറ്റി രൂപീകരിച്ചു. ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ സർ വില്യം മിച്ചൽ ആയിരുന്നു കമ്മിറ്റിക്ക് നേതൃത്വം നല്‍കിയത്. ഈ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് റെയില്‍വേ ബജറ്റിനെ പൊതു ബജറ്റില്‍ നിന്ന് വേര്‍തിരിക്കണമെന്ന് ആവശ്യപ്പെട്ടത്. 1924ല്‍ ഈ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചു.
ബജറ്റിന്‍റെ 70 ശതമാനത്തോളം വിഹിതം അന്ന് റെയില്‍വേക്കായി നീക്കിവെക്കണമെയിരുന്നു. എന്നാല്‍ പിന്നീട് റെയില്‍വേയുടെ ചിലവ് കുറയുകയും റോഡ് ഗതാഗതം, പ്രതിരോധം, പെടട്രോളിയം, ഗ്യാസ് എന്നിവക്ക് ചിലവ് വിഹിതം വര്‍ധിച്ച സാഹചര്യത്തിലാണ് റെയില്‍വേയെ വീണ്ടും പൊതുബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്.