ബെര്‍ലിന്‍: ഡിജിറ്റൽ നാണയമായ ബിറ്റ്‌കോയിന്‍റെ ഇടപാട് അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് വര്‍ധിപ്പിക്കുമെന്ന് പഠനം. ജര്‍മ്മനിയിലെ ടെക്‌നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബിറ്റ്കോയിന്‍ ഇടപാട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വര്‍ധിപ്പിക്കുമെന്ന് പഠനം - കാര്‍ബണ്‍ ഡൈ ഓക്സേഡ്
പ്രതിവർഷം 22 മുതൽ 22.9 മെഗാടൺ വരെ കാർബൺ ഡൈ ഓക്സൈഡാണ് ഇത്തരത്തില്‍ പുറത്ത് വരുന്നതെന്നും പഠനം സൂചിപ്പിക്കുന്നു.
ലാസ് വെഗാസ്, വിയന്ന തുടങ്ങിയ നഗരങ്ങളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ബിറ്റ്‌കോയിന്‍ മൈനിംഗ് എന്ന ഹാര്‍ഡ്‌വെയറിന്‍റെ പ്രത്യേകതകള്‍ മൂലമാണ് ഇത്തരത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറം തള്ളുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പ്രവര്‍ത്തനം വലിയ തോതില്‍ വര്‍ദ്ധിച്ചു. പ്രതിവർഷം 22 മുതൽ 22.9 മെഗാടൺ വരെ കാർബൺ ഡൈ ഓക്സൈഡാണ് ഇത്തരത്തില്‍ പുറത്ത് വരുന്നതെന്നും പഠനം സൂചിപ്പിക്കുന്നു.
ബിറ്റ്കോയിന്‍ ഇടപാടുകളുടെ 68 ശതമാനവും നടക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളിലാണ് 17 ശതമാനം യൂറോപ്യന്‍ രാജ്യങ്ങളിലും 15 ശതമാനം തെക്കേ അമേരിക്കയിലുമാണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിന് ബിറ്റ്കോയിന്‍ ഒഴിവാക്കി മറ്റ് ഡിജിറ്റല്‍ ഇടപാടുകള്‍ സ്വീകരിക്കണമെന്ന് പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ പറയുന്നു.