കേരളം

kerala

ETV Bharat / business

ഭാരത്നെറ്റിലൂടെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ; രവിശങ്കര്‍ പ്രസാദ് - വൈഫൈ

രണ്ട് ലക്ഷം ഗ്രാമങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഭാരത്നെറ്റിലൂടെ എല്ലാ പഞ്ചായത്തുകളിലും വൈഫൈ; രവിശങ്കര്‍ പ്രസാദ്

By

Published : Jun 27, 2019, 11:02 PM IST

ന്യൂഡല്‍ഹി: 2020 മാര്‍ച്ചോടെ രാജ്യത്തിന്‍റെ എല്ലാ പഞ്ചായത്തുകളിലും ഭാരത് നെറ്റ് പ്രോജക്ട് വഴി ഹൈസ്പീഡ് വൈഫൈ ഇന്‍റര്‍നെറ്റ് സൗകര്യം എത്തിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്. നിലവില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് ലക്ഷം ഗ്രാമങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ ഒരു ലക്ഷം ഗ്രാമങ്ങളില്‍ ഇന്‍റര്‍നെറ്റ് സൗകര്യം എത്തിച്ചു കഴിഞ്ഞു. 2014 രണ്ടാം പകുതിയിലാണ് പദ്ധതി ആരംഭിച്ചത് 2019 മാര്‍ച്ച് മാസത്തോടെ പദ്ധതി പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രാരംഭഘട്ടത്തിലെ നടപടികള്‍ വൈകിയത് പദ്ധതിയെ കാര്യമായി കാലതാമസത്തിലേക്ക് തള്ളിവിട്ടു എന്നും അദ്ദേഹം പറഞ്ഞു.

ഭൂമിക്കടിയിലൂടെ ഒപ്ടിക്കല്‍ കേബിളുകള്‍ വഴിയാണ് ഇന്‍റര്‍നെറ്റ് സേവനം എത്തിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങില്‍ ഈ സേവനം എത്തിക്കുന്നതിന് ചിവല് വളരെക്കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details