കേരളം

kerala

ETV Bharat / business

കഴിഞ്ഞ സര്‍ക്കാരുകള്‍ ജിഡിപിയെ ഉയര്‍ത്തിക്കാണിച്ചുവെന്ന് അരവിന്ദ് സുബ്രഹ്മണ്യം

2011-12, 2016-17 സാമ്പത്തിക വര്‍ഷങ്ങളില്‍ ശരാശരി വാര്‍ഷിക വളര്‍ച്ച 4.5 ശതമാനമായിരുന്നു.

അരവിന്ദ് സുബ്രഹ്മണ്യം

By

Published : Jun 11, 2019, 6:46 PM IST

Updated : Jun 11, 2019, 6:53 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ യുപിഎ, എന്‍ഡിഎ സര്‍ക്കാരുകള്‍ ജിഡിപിയെ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു എന്ന് നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. ദേശീയ മാധ്യമത്തിലെ ലേഖനത്തിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ജിഡിപിയില്‍ 2.5 ശതമാനം വരെയാണ് സര്‍ക്കാരുകള്‍ പെരുപ്പിച്ച് കാണിച്ചത്. 2011-12, 2016-17 സാമ്പത്തിക വര്‍ഷങ്ങളില്‍ ശരാശരി വാര്‍ഷിക വളര്‍ച്ച 4.5 ശതമാനമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പുറത്ത് വിട്ടത് ഏഴ് ശതമാനം വളര്‍ച്ച എന്നാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇത് രാഷ്ട്രീയ ലക്ഷ്യം വെച്ചായിരുന്നില്ല രീതിശാസ്ത്രപരമായ മാറ്റത്തിന്‍റെ (മെതഡോളജിക്കല്‍ ചേഞ്ച്) ഭാഗമാണ് ഇത്. കൃത്യമായ വിവരം പുറത്തുവിട്ടിരുന്നെങ്കില്‍ ഒരു പക്ഷെ ബാങ്കിങ് മേഖലയിലെയും കാര്‍ഷിക മേഖലയിലേയും പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയവും അന്താരാഷ്ട്രവുമായ സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വിദഗ്ധരെ ഉള്‍പ്പെടുത്തി ജിഡിപി കണക്കാക്കുന്ന രീതി പരിഷ്കരിക്കണം. യഥാത്ഥ വളര്‍ച്ച 4.5 ശതമാനണെന്നുള്ള ബോധം ഉള്‍ക്കൊണ്ട് വേണം ഇനി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Jun 11, 2019, 6:53 PM IST

ABOUT THE AUTHOR

...view details