ഈ സാമ്പത്തിക വര്‍ഷം 17.44 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ലക്ഷ്യം വെയ്ക്കുന്നതായി ഓള്‍ ഇന്ത്യ ഷുഗര്‍ ട്രേഡ് അസോസിയേഷന്‍ (എഐഎസ്ടിഎ). വ്യാഴാഴ്ച പുറത്തിറക്കിയ കുറിപ്പിലാണ് അസോസിയേഷന്‍ ഇക്കാര്യം വ്യക്തിമാക്കിയിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷം 5 ലക്ഷം ടണ്‍ മാത്രമായിരുന്നു കയറ്റുമതി.
പഞ്ചസാര കയറ്റുമതിയില്‍ വര്‍ധനവ് ലക്ഷ്യമിട്ട് ഷുഗർ അസോസിയേഷൻ - കയറ്റുമതി
കഴിഞ്ഞ വര്‍ഷം 5 ലക്ഷം ടണ്‍ ആയിരുന്ന പഞ്ചസാര കയറ്റുമതി ഈ സാമ്പത്തിക വര്‍ഷം 17.44 ലക്ഷം ടണ്‍ ആയി ഉയര്‍ത്താനാണ് എഐഎസ്ടിഎ ലക്ഷ്യമിടുന്നത്.
ഇതില്‍ 8 ലക്ഷം ടണും പഞ്ചസാരയുടെ അസംസ്കൃത വസ്തുക്കളായിരിക്കും. ബാക്കിയുള്ളവ പഞ്ചസാരകളാക്കി പൈപ്പ്ലൈനുകള്‍ വഴി കയറ്റി അയക്കുമെന്നും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. നിലവില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, സൊമാലിയ, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യന്‍ പഞ്ചസാരക്ക് ആവശ്യക്കാര്‍ ധാരാളമുള്ളത്.
ആഗോള വിപണിയില്‍ മറ്റ് രാജ്യങ്ങളുടെ പഞ്ചസാരകളെ അപേക്ഷിച്ച് ഇന്ത്യന്‍ പഞ്ചസാരക്ക് വില വളരെ കുറവാണ് എന്നതാണ് പ്രത്യേകത. പഞ്ചസാര കര്‍ഷകര്‍ക്ക് ഇന്ത്യൻ സർക്കാർ നല്‍കുന്ന സബ്സിഡി മറ്റ് രാജ്യങ്ങളിലെ പഞ്ചസാര കര്‍ഷകരോട് ചെയ്യുന്ന വഞ്ചനയാണെന്ന് കാണിച്ച് ബ്രസീല്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു.