കേരളം

kerala

ETV Bharat / business

വിമാന ഇന്ധനത്തിന് വില ഉയരുന്നു; ടിക്കറ്റ് നിരക്ക് ഉയരാന്‍ സാധ്യത - വിമാനം

കഴിഞ്ഞ മാസം 62,795 രൂപ വിലയുണ്ടായിരുന്ന ഏവിയേഷന്‍ ടര്‍ബെയ്ന്‍ ഫ്യൂവലിന് 63,472 രൂപയാണ് നിലവിലെ വില

വിമാന ഇന്ധനത്തിന് വില ഉയരുന്നു

By

Published : Apr 2, 2019, 2:48 PM IST

വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബെയ്ന്‍ ഫ്യൂവലിന്‍റെ(എ.ടി.എഫ്) വില ഉയരുന്നു. കഴിഞ്ഞ മാസത്തെ വിലയില്‍ നിന്ന് 677 രൂപയാണ് ഈ മാസം വര്‍ധിച്ചിരിക്കുന്നത്. ഇന്ധനത്തിന് വില വര്‍ധിച്ച സാഹചര്യത്തില്‍ വിമാന ടിക്കറ്റിനും വില വര്‍ധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍. നിലവില്‍ ഒരു കിലോ ലിറ്റര്‍ ഏവിയേഷന്‍ ടര്‍ബെയ്ന്‍ ഫ്യൂവലിന് 63,472 രൂപയാണ് ഡല്‍ഹിയിലെ വില. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഇതിന് സമാനമായ വിലക്കയറ്റമുണ്ടായിട്ടുണ്ട്. സാധാരണ നിലയില്‍ എല്ലാ മാസവും ആദ്യ ദിവസം എടിഎഫിന്‍റെ വിലയില്‍ മാറ്റം വരാറുണ്ട്. എന്നാല്‍ ഇത്ര ഗണ്യമായ ഉയര്‍ച്ച ഈ അടുത്തകാലത്ത് ആദ്യമായാണെന്ന് ഇക്സിഗോ ചെയര്‍മാര്‍ അലോക് ബാജ്പെയ് പറഞ്ഞു. എത്യോപ്യയില്‍ അടുത്തിടെ ഉണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് ബോയിംഗ് മാക്സ് 737 എന്ന വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് വിമാന ടിക്കറ്റുകള്‍ക്ക് ചെറിയ തോതില്‍ വില ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധന വില വര്‍ധനയും എത്തുന്നത്.

ABOUT THE AUTHOR

...view details