കേരളം

kerala

ETV Bharat / business

ഷോർട്ട് വീഡിയോ ക്രിയേറ്റർമാർക്കായി 100 മില്യൺ ഡോളർ പ്രഖ്യാപിച്ച് യുട്യൂബ് - ഷോർട്ട് വീഡിയോ ക്രിയേറ്റർമാർ

ഏതാനും നാളുകൾക്കുള്ളിൽ യോഗ്യരായ ഷോർട്ട് വീഡിയോ ക്രിയേറ്റർമാർക്ക് എല്ലാ മാസവും പണം നൽകുന്ന പദ്ധതിയും ആരംഭിക്കും.

youtube short video  short video creators  100 million fund for short video creators  youtube fund  ഷോർട്ട് വീഡിയോ ക്രിയേറ്റർമാർ  യുട്യൂബ് ഷോർട്ട് വീഡിയോ
ഷോർട്ട് വീഡിയോ ക്രിയേറ്റർമാർക്കായി 100 മില്യൺ ഡോളർ പ്രഖ്യാപിച്ച് യുട്യൂബ്

By

Published : Aug 4, 2021, 4:09 PM IST

ന്യൂഡൽഹി: ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഷോർട്ട് വീഡിയോ ക്രിയേറ്റർമാർക്കായി 100 മില്യൺ ഡോളർ ഫണ്ട് പ്രഖ്യാപിച്ചു. 2021-22 കാലയളിവിലേക്കാണ് യൂട്യൂബ് പണം അനുവദിക്കുന്നത്. ഏതാനും നാളുകൾക്കുള്ളിൽ യോഗ്യരായ ഷോർട്ട് വീഡിയോ ക്രിയേറ്റർമാർക്ക് എല്ലാ മാസവും പണം നൽകുന്ന പദ്ധതിയും ആരംഭിക്കും.

Also Read: ടിയാഗോ എൻആർജി 2021 പുറത്തിറങ്ങി, പ്രത്യേകതകള്‍ എന്തൊക്കെ?

ക്രിയേറ്റർമാരുടെ വീഡിയോകൾക്ക് ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണം അനുസരിച്ച് 100 മുതൽ 10,000 ഡോളർവരെ ആയിരിക്കും യുട്യൂബ് പ്രതിഫലം നൽകുക. കഴിഞ്ഞ 180 ദിവസത്തിനിടയിൽ എലിജിബിളായ ഒരു വീഡിയോ എങ്കിലും പോസ്റ്റ് ചെയ്‌തിട്ടുള്ള ഷോർട്ട് വീഡിയോ ചാനലുകൾക്ക് ഫണ്ടിന് യോഗ്യത ഉണ്ടായിരിക്കും. ഇവർ യുട്യൂബിന്‍റെ കമ്മ്യൂണിറ്റി മാർഗ നിർദ്ദേശങ്ങളും പകർപ്പവകാശ നിയമങ്ങളും പാലിക്കണം.

മറ്റ് പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്‌ത കണ്ടന്‍റുകൾക്ക് ഫണ്ടിന് യോഗ്യത ഉണ്ടായിരിക്കുന്നതല്ല. ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ക്രിയേറ്റർമാർക്കാണ് ഫണ്ട് നൽകുക. 13 വയസിന് മുകളിലുള്ള ക്രിയേറ്റർമാർക്ക് മാത്രമെ യുട്യൂബ് പണം നൽകുകയുള്ളു. 13-18 വയസ് വരെ ഉള്ളവർക്ക് മാതാപിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്.

കണ്ടന്‍റ് ക്രിയേറ്റർമാരെ കൂടുതലായി ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുട്യൂബ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂലൈയിൽ പ്രമുഖ ഷോർട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്ക്‌ടോക്ക് യുഎസിലെ കണ്ടന്‍റ് ക്രിയേറ്റർമാർക്കായി അടുത്ത മൂന്ന് കൊല്ലത്തേക്ക് ഒരു ബില്യണ്‍ ഡോളർ പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details