മുംബൈ: ഐടി സേവനദാതാക്കളായ വിപ്രോ കമ്പനി തങ്ങളുടെ പങ്കാളിയായ ഇക്കോസിസ്റ്റവുമായി ചേര്‍ന്ന് പ്രത്യേക മോണിറ്ററിങ് സിസ്റ്റം രൂപികരിച്ചു. സുരക്ഷാപ്രശ്നങ്ങളില്‍ ഉയര്‍ന്ന് വന്ന വെല്ലുവിളികള്‍ നിരീക്ഷിക്കാനാണ് പുതിയ സമിതി രൂപീകരിച്ചത്. കമ്പനിയിലെ ചില ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഫിഷിങ് ക്യാമ്പേനിലൂടെ ഹാക്ക് ചെയ്തതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. കമ്പനി അടിസ്ഥാന കാര്യങ്ങളില്‍ പോലും മികച്ച രീതിയിലുള്ള ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഇപ്പോള്‍ നടന്ന സംഭവവികാസങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും വിപ്രോ കമ്പനി സെക്രട്ടറി അറിയിച്ചു.
സൈബര്‍ ആക്രമണം; വിപ്രോ കമ്പനി അന്വേഷണം ആരംഭിച്ചു
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തി പ്രശ്നം ലഘൂകരിക്കാനുള്ള നടപടികള്‍ തുടങ്ങി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തി പ്രശ്നം ലഘൂകരിക്കാനുള്ള നടപടികള്‍ തുടങ്ങി. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്. ആന്‍റി- വൈറസ് രൂപപ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചു. വിപ്രോ കമ്പനിയുടെ സിസ്റ്റം പ്രവര്‍ത്തനങ്ങളില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സൈബര്‍ സെക്യൂരിറ്റി ബ്ലോഗായ ക്രബസ്-ഓണ്‍-സെക്യൂരിറ്റി ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.