പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ് 500 കോടി രൂപ പിഴ വിധിച്ച നാഷണൽ ഗ്രീൻ ട്രിബ്യുണലിന്‍റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ഹർജിക്കാർ എന്നിവരുടെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സുപ്രീംകോടതിയുടെ സ്റ്റേ
ഫോക്സ് വാഗണ് എതിരായ ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, ഹർജിക്കാർ എന്നിവരുടെ വാദം കേൾക്കണമെന്ന് സുപ്രീംകോടതി
കമ്പനിയുടെ ഡീസല്‍ കാറുകളില്‍ ഉപയോഗിക്കുന്ന ചീറ്റ് ഡെവിസ് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു എന്ന് കാണിച്ചാണ് നാഷണൽ ഗ്രീൻ ട്രിബ്യുണല്‍ ഫോക്സ് വാഗണെതിരെ നടപടി സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്.
2009 നും 2015നും ഇടയിലാണ് ചീറ്റ് ഡെവിസ് ഘടിപ്പിച്ച കാറുകള്‍ ഫോക്സ് വാഗൺ നിര്‍മ്മിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് 11 മില്യണ്‍ കാറുകള്‍ തിരിച്ചുവിളിക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. ഇതിന് തക്ക നഷ്ടപരിഹാരം നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഫോക്സ് വാഗൺ ഡീസല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.