2021-22 സാമ്പത്തിക വർഷം രാജ്യത്തെ കാമ്പസുകളിൽ നിന്ന് 40,000 പുതുമുഖങ്ങൾക്ക് ജോലി നൽകുമെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ്( ടിസിഎസ്). ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്‍റെ ആഗോള മാനവ വിഭവശേഷി മേധാവി മിലിന്ദ് ലക്കാഡ് ആണ് ഇക്കാര്യം അറിയിച്ചത്. 2020ലും 40,000 പുതിയ ഗ്രാജുവേറ്റുകളെയാണ് ടിസിഎസ് നിയമിച്ചത്.
കാമ്പസ് സെലക്ഷനിലൂടെ നാലായിരത്തിലധികം പേർക്ക് ജോലിയുമായി ടിസിഎസ്
2020ലും 40,000 പുതിയ ഗ്രാജുവേറ്റുകളെയാണ് ടിസിഎസ് നിയമിച്ചത്
കാമ്പസുകളിൽ നിന്ന് നാലായിരത്തിലധികം പേർക്ക് ജോലി നൽകുമെന്ന് ടിസിഎസ്
Also Read: ജൂണിൽ ഏറ്റവും അധികം ഇന്ത്യക്കാർ വാങ്ങിയത് മാരുതിയുടെ ഈ ഹാച്ച്ബാക്ക്
ഇത്തവണ ജോലി നൽകുന്ന ഗ്രാജുവേറ്റുകളുടെ എണ്ണം ടിസിഎസ് വർധിപ്പിക്കും. കൊവിഡ് കമ്പനിയുടെ ഹയറിങ്ങിനെ (hiring) ബാധിച്ചില്ല. കഴിഞ്ഞ വർഷം 3.60 ലക്ഷം ആളുകൾ കമ്പനിയുടെ എൻട്രൻസ് ടെസ്റ്റിൽ ഓണ്‍ലൈനായി പങ്കെടുത്തതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം അമേരിക്കൻ കാമ്പസുകളിൽ നിന്ന് 2,000 ട്രെയിനികളെയാണ് ടിസിഎസ് നിയമിച്ചത്.