രണ്ട് മാസത്തിനുള്ളില്‍ ഇലക്ട്രിക് ബസുകള്‍ വിതരണം ചെയ്യുമെന്ന് ടാറ്റ മോട്ടോര്‍സ്
ബാറ്ററി ലഭിക്കാനുണ്ടായ കാലതാമസമാണ് നിര്‍മ്മാണം വൈകുന്നതിന് കാരണമായതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ വിവിധ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ആവശ്യപ്പെട്ട 225 ഇലക്ട്രോണിക് ബസുകളുടെ വിതരണം ഈ വര്‍ഷം ജൂലൈ മാസത്തിന് മുമ്പ് നടത്തുമെന്ന് മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് അറിയിച്ചു. ബാറ്ററി ലഭിക്കാനുണ്ടായ കാലതാമസമാണ് നിര്‍മ്മാണം വൈകുന്നതിന് കാരണമായത്. ബസുകളുടെ ആദ്യഘട്ട വിതരണം വിയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ 92 ബസുകളാണ് വിവിധ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളിലേക്ക് വിതരണം ചെയ്തത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററികളാണ് ബസിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ഇവ ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് നിര്‍മ്മാണം വൈകാന്‍ കാരണമായത്. നിര്‍മ്മാണത്തിലിരിക്കുന്ന ബസുകള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കി വിതരണം ചെയ്യുമെന്ന് ടാറ്റ മോട്ടോര്‍സ് വിവിധ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാണം വൈകുന്ന സാഹചര്യത്തില്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ചില സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി 75 ശതമാനം വിതരണവും പൂര്‍ത്തിയാക്കാനും ബാക്കി 25 ശതമാനം ജൂലൈക്കുള്ളില്‍ പൂര്‍ത്തിയാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.