കേരളം

kerala

ETV Bharat / business

1,000 ക്ലൗഡ് അടുക്കളകൾക്കായി സ്വിഗ്ഗി മുടക്കിയത് 175 കോടി

2020 മാർച്ചോടെ 12 പുതിയ നഗരങ്ങളിൽ കൂടുതൽ  ക്ലൗഡ് അടുക്കളകൾ കൊണ്ടുവരുന്നതിന് 75 കോടി രൂപ അധികമായി നിക്ഷേപിക്കുമെന്നും സ്വിഗ്ഗി പറഞ്ഞു.

1,000 ക്ലൗഡ് അടുക്കളകൾക്കായി 175 രൂപ ചിലവാക്കി സ്വിഗ്ഗി

By

Published : Nov 20, 2019, 5:19 PM IST

ഡൽഹി: ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി, റെസ്റ്റോറന്‍റ് പങ്കാളികൾക്കായി രണ്ട് വർഷത്തിനിടെ 175 കോടി രൂപ മുതൽമുടക്കി 1,000 ക്ലൗഡ് അടുക്കളകൾ സ്ഥാപിച്ചതായി റിപ്പോർട്ട്. "സ്വിഗ്ഗി ആക്സസ്" സംരംഭത്തിലൂടെ 14 സിറ്റികളിലായാണ് ഇത് സ്ഥാപിച്ചത്. 2020 മാർച്ചോടെ 12 പുതിയ നഗരങ്ങളിൽ കൂടുതൽ ക്ലൗഡ് അടുക്കളകൾ കൊണ്ടുവരുന്നതിന് 75 കോടി രൂപ അധികമായി നിക്ഷേപിക്കുമെന്നും സ്വിഗ്ഗി ന്യൂ സപ്ലൈ സിഇഒ വിശാൽ ഭാട്ടിയ പ്രസ്താവനയിൽ പറഞ്ഞു.

ക്ലൗഡ് അടുക്കളകളിലൂടെ റെസ്റ്റോറന്‍റ് പങ്കാളികൾക്ക് അവരുടെ നഗരത്തിനകത്തും പുതിയ നഗരങ്ങളിലുമായി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപാരം വ്യാപിപ്പിക്കാൻ ഇതിലൂടെ സാധ്യമാകും.
കഴിഞ്ഞ 2-3 വർഷമായി ഇന്ത്യയിൽ ഓൺലൈൻ ഭക്ഷണത്തിന്‍റെ ആവശ്യകത കൂടി വരുന്നെന്നും, വിതരണത്തിന്‍റെ ഭാവി ക്ലൗഡ് അടുക്കളകളാണെന്നും സ്വിഗ്ഗി എല്ലായ്‌പ്പോഴും അവ നിലനിർത്താൻ ശ്രമിക്കുമെന്നും സ്വിഗ്ഗി ന്യൂ സപ്ലൈ സിഇഒ വിശാൽ ഭാട്ടിയ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി ക്ലൗഡ് കിച്ചൻ സംരംഭങ്ങളിലൂടെ റെസ്റ്റോറന്‍റ് വ്യവസായത്തിൽ 8,000 ത്തിലധികം തൊഴിലവസരങ്ങൾ സ്വിഗ്ഗി സൃഷ്ടിച്ചു. 1000 പങ്കാളി ക്ലൗഡ് അടുക്കളകൾ സ്ഥാപിച്ചതിന് ശേഷം ആറ് മാസത്തിനുള്ളിൽ 7000 ത്തോളം പുതിയ തൊഴിലുകൾ സൃഷ്‌ടിക്കുമെന്നും സ്വിഗ്ഗി അറിയിച്ചു

ABOUT THE AUTHOR

...view details