ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകിന്‍റെ ഡൗണ്‍ലോഡിംഗ് നിരോധിച്ച് കൊണ്ട് മദ്രാസ് ഹൈക്കോടതി പുറത്തിറക്കിയ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദ് ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ ആപ്ലിക്കേഷന്‍ ഉടമകളായ ബൈറ്റ് ഡാന്‍സ് നല്‍കിയ പരാതിയിലാണ് സുപ്രീംകോടതിയുടെ നടപടി.
ടിക് ടോക്കിനെതിരായ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദ് ചെയ്തു
അശ്ലീലവും അനാവശ്യവുമായ ഉള്ളടക്കവും പ്രചരിക്കുന്നു എന്ന് കാണിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ടിക്ടോകിന്‍റെ ഡൗണ്‍ലോഡിംഗ് നിര്‍ത്തുവെച്ചുകൊണ്ട് ഉത്തരവിറക്കിയത്.
അശ്ലീലവും അനാവശ്യവുമായ ഉള്ളടക്കവും പ്രചരിക്കുന്നു എന്ന് കാണിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ടിക്ടോകിന്‍റെ ഡൗണ്‍ലോഡിംഗ് നിര്‍ത്തുവെച്ചുകൊണ്ട് ഏപ്രില്‍ മൂന്നിന് ഉത്തരവിറക്കിയത്. ആപ്പില്‍ നിന്നുള്ള വീഡിയോകള്‍ മറ്റ് മീഡിയകളിള്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ ഇന്ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
യുവതിയുടെ അനുവാദമില്ലാതെ തന്‍റെ വീഡിയോ ടിക് ടോക്കിലൂടെ പുറത്ത് വിട്ടതിന് മാര്‍ച്ച് 27ന് ചെന്നൈയിലെ ഒരു ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ ടിക് ടോക് ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. ഇതിന് പുറമെ ടിക് ടോക് ചലഞ്ചുകള്‍ എന്ന പേരില്‍ നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ടിക് ടോകിനെതിരെ മദ്രാസ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.