കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കിടെ സ്പൈസ്ജെറ്റ് ടെക്നീഷ്യന്‍ മരിച്ചു. രോഹിത് പാണ്ഡെ എന്ന ടെക്നീഷ്യനാണ് വിമാനത്തിന്‍റെ ഹൈഡ്രോളിക് ഡോര്‍ ഫ്ലാപ്പുകള്‍ക്കിടയില്‍പെട്ട് ബുധനാഴ്ച മരണപ്പെട്ടത്.
അറ്റകുറ്റപ്പണിക്കിടെ സ്പൈസ്ജെറ്റ് ടെക്നീഷ്യന്‍ മരിച്ചു - എയര്‍പോര്‍ട്ട്
ഡോറുകള്‍ അശ്രദ്ധമായി അടച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ മരണപ്പെട്ടത്
ഡോറുകള്‍ അശ്രദ്ധമായി അടച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചു. ബോംബാർഡിയർ ക്യു 400 വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയർ ഡോറുകള്‍ തകര്‍ത്തതിന് ശേഷമാണ് ഇയാളുടെ മൃതശരീരം പുറത്തെടുത്തത്. പുലര്‍ച്ചെ 1.45നായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി മുതിർന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2015ല്‍ മുംബൈ വിമാനത്താവളത്തിലും ഇതിന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍ ഇന്ത്യയുടെ എ319 വിമാനത്തിന്‍റെ എഞ്ചിനില്‍ കുടുങ്ങിയായിരുന്നു അന്ന് എയർ ഇന്ത്യ സർവീസ് എഞ്ചിനീയർ മരിച്ചത്.