കേരളം

kerala

ETV Bharat / business

നിര്‍മ്മലാ സീതാരാമന്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി

കമ്പനി ലയനത്തിനും ഏറ്റെടുക്കലുകൾക്കും വരുന്ന ചില ആദായനികുതി സംബന്ധിച്ച കാര്യങ്ങളും അവ മന്ദഗതിയിലാകുന്നത് മൂലമുള്ള നിരവധി പ്രശ്‌നങ്ങളും വ്യാപാരികള്‍ ഉയർത്തിക്കാട്ടി

Sitharaman holds pre-Budget consultations with prominent industrialists
ധനമന്ത്രിയുമായി ബജറ്റിന് മുമ്പുള്ള കൂടിക്കാഴ്‌ച നടത്തി വ്യവസായികൾ

By

Published : Dec 19, 2019, 8:20 PM IST

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ വ്യവസായ മേഖലയിലെ പ്രമുഖരുമായി ബജറ്റിന് മുമ്പുള്ള കൂടിക്കാഴ്‌ച നടത്തി. വ്യവസായത്തിന് കൂടുതൽ സ്വാതന്ത്ര്യം സൃഷ്‌ടിക്കുന്നതിനായി ബിസിനസ് സുഗമമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഭാരതി എന്‍റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ, സിഐഐ പ്രസിഡന്‍റ് വിക്രം കിർലോസ്‌കർ, അസോചാം പ്രസിഡന്‍റ് ബാൽകൃഷ്‌ണ ഗോയങ്ക എന്നിവരുൾപ്പെടെയുള്ളവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

കോർപ്പറേറ്റ് നേതാക്കൾ കമ്പനി ലയനത്തിനും ഏറ്റെടുക്കലുകൾക്കും വരുന്ന ചില ആദായനികുതി സംബന്ധിച്ച കാര്യങ്ങളും അവ മന്ദഗതിയിലാകുന്നത് മൂലമുള്ള നിരവധി പ്രശ്‌നങ്ങളും ഉയർത്തിക്കാട്ടി. ഫലപ്രദവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷത്തിനായി നിയമങ്ങളിൽ ഘടനാപരമായ മാറ്റങ്ങൾ, കയറ്റുമതി മത്സരശേഷി വർദ്ധിപ്പിക്കുക, സ്വകാര്യ നിക്ഷേപം പുനരുജ്ജീവിപ്പിക്കുക, വളർച്ചാ നടപടികൾ ആരംഭിക്കുക എന്നിവയെക്കുറിച്ച് രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ചയിൽ പ്രമുഖ വ്യവസായികൾ ആവശ്യപ്പെട്ടു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും പ്രത്യേകിച്ച് ഗ്രാമീണ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും വ്യവസായികൾ നിരവധി മാർഗങ്ങൾ നിർദേശിച്ചു. ജി‌എം‌ആർ ഗ്രൂപ്പ് ചെയർമാൻ ബി വി എൻ റാവു, അശോക് ലെയ്‌ലാൻഡ് എംഡി- സിഇഒ വിപിൻ സോന്ധി, വിപ്രോ ഗ്ലോബൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജതിൻ ദലാൽ, കെ രഹെജ കോർപ്പ് ഗ്രൂപ്പ് പ്രസിഡന്‍റ് രവി രഹെജ, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് ചെയർമാൻ ആചാര്യ ബാൽക്രിഷൻ എന്നീ വ്യവസായ പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details