മുംബൈയില്‍ റിലയന്‍സ് പ്ലാന്‍റിന് സമീപം തീപിടിത്തം - റിലയന്‍സ്
സംഭവത്തില്‍ ആള്‍നാശമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ പ്ലാന്‍റിന് സമീപം തീപിടുത്തം. മുംബൈ നഗരത്തിന് സമീപം പാട്ടല്‍ഗംഗാ റസായനിയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്‍റിന് സമീപമാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെയോടെയാണ് പ്ലാന്‍റിന് സമീപത്ത് തീപടരുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാസവസ്തുക്കളുടെ പ്രവര്‍ത്തനം മൂലമാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. തീ പടരും മുമ്പ് തന്നെ അണക്കാന്‍ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.