കേരളം

kerala

ETV Bharat / business

ഓപ്പോയുടെ അവഞ്ചേഴ്സ് എഡിഷന്‍ ഫോണുകള്‍ നാളെ മുതല്‍

മാര്‍വല്‍ ആരാധകര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഫോണിന് 27,990 രൂപയാണ് വില

ഓപ്പോയുടെ അവഞ്ചേഴ്സ് എഡിഷന്‍

By

Published : Apr 30, 2019, 4:21 PM IST

പ്രമുഖ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ മാര്‍വല്‍ അവഞ്ചേഴ്സിന്‍റെ സ്പെഷ്യല്‍ എഡിഷന്‍ സ്മാര്‍ട്ട് ഫോണുകള്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി വില്‍പനക്കെത്തും. എഫ്11 എന്ന മോഡലിലാണ് സ്പെഷ്യല്‍ എഡിഷന്‍ പരീക്ഷിച്ചിരിക്കുന്നത്.

മാര്‍വല്‍ ആരാധകര്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഫോണിന് 27,990 രൂപയാണ് വില. നാളെ രാവിലെ 11 മുതല്‍ തന്നെ ഫോണുകള്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മെയ് നാല് മുതല്‍ ഓഫ് ലൈന്‍ വഴിയും ഫോണുകള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ അമേരിക്കയുടെ തീമില്‍ പുറത്തിറക്കിയിരിക്കുന്ന പുറം ചട്ടയിലുള്ള ഫോണിന് ആറ് ജീബി റാംമില്‍ 128 ജീബി ഇന്‍റേണല്‍ സ്പേസ് എന്നിവയാണ് ഉള്ളത്. 4000 എംഎഎച്ച് ബാറ്ററി പവറുള്ള ഫോണിന് 48 എംപി,5 എംപി റിയല്‍ ക്യാമറ എന്നിവക്ക് പുറമെ 16 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്

ABOUT THE AUTHOR

...view details