കേരളം

kerala

ETV Bharat / business

ചരിത്ര സ്‌മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകളും ഇനി മുതല്‍ ഓണ്‍ലൈനില്‍ - ഓണ്‍ലൈന്‍

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകളും ഇനി മുതല്‍ ഓണ്‍ലൈനില്‍

By

Published : Jul 15, 2019, 11:07 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ 116 പ്രമുഖ ചരിത്ര സ്‌മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

താജ് മഹൽ, ചെങ്കോട്ട, ഖുതുബ് മിനാർ, ഹുമയൂൺ ശവകുടീരം, ഖജുരാഹോ ക്ഷേത്രം, ചാർമിനാർ, ഗൊൽക്കൊണ്ട കോട്ട എന്നിവയുൾപ്പെടെ എ.എസ്.ഐയുടെ സംരക്ഷണത്തിലുള്ള നിരവധി ചരിത്ര സ്‌മാരകങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഇതുവഴി ലഭ്യമാകും. പുതിയ നീക്കം രാജ്യത്തെ ടൂറിസം മേഖലക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി സഹകരിക്കാനും രാജ്യത്തിന്‍റെ പൈതൃക സ്‌മാരകങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ജനങ്ങളിലേക്ക് എത്തിക്കാനും സാധിക്കുന്നതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് മെയ്ക്ക് മൈ ട്രിപ്പ് സ്ഥാപകനും സിഇഒയുമായ ദീപ് കൽ‌റ പറഞ്ഞു. മുന്‍കൂട്ടി യാത്രകള്‍ ബുക്ക് ചെയ്യാനും നീണ്ട ക്യൂ ഒഴിവാക്കാനും യാത്രക്കാരെ ഇ-ബുക്കിംഗ് സഹായിക്കുമെന്നും കല്‍റ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details