ഇന്ത്യയില്‍ 3669 ഓളം യൂണിറ്റ് വാഹനങ്ങളെ തിരിച്ച് വിളിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. എയര്‍ ബാഗുകളിലെ അപാകതകള്‍ പരിഹരിച്ച് പുതിയ എയര്‍ബാഗുകളുടെ സജ്ജീകരണത്തിനായാണ് വാഹനങ്ങള്‍ തിരികെ വിളിച്ചിരിക്കുന്നത്.
എയര്‍ബാഗിലെ അപാകത; വാഹനങ്ങളെ തിരിച്ച് വിളിച്ച് ഹോണ്ട
2003-2006 കാലഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാഹനങ്ങളുടെ എയര്‍ ബാഗുകളാണ് പുനര്‍ നിര്‍മ്മിക്കുന്നത്.
ഹോണ്ട
2003 - 2006 കാലഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാഹനങ്ങളുടെ എയര്‍ ബാഗുകളാണ് പുനര്‍ നിര്‍മ്മിക്കുന്നത്. ഇതിനുള്ള ചിലവ് പൂര്‍ണ്ണമായും കമ്പനി തന്നെ നിര്‍വ്വഹിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജാപ്പനീസ് കമ്പനിയായ തകത ക്രോപ്പാണ് പുതിയ എയര്‍ബാഗുകള്‍ നിര്‍മ്മിക്കുന്നത്. അംഗീകൃത ഡീലർമാർക്ക് അവരുടെ വാഹനങ്ങൾ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾക്കായി തിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു.