ന്യൂഡല്‍ഹി: സിഇഒ വേള്‍ഡ് മാഗസിന്‍ പുറത്തിറക്കിയ മികച്ച സിഇഒമാരുടെ പട്ടികയില്‍ അനില്‍ അംബാനി 49-ാം സ്ഥാനത്ത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമാണ് അനില്‍ അംബാനി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിംഗ്, ഒഎന്‍ജിസി തലവന്‍ സാക്ഷി ശങ്കര്‍ തുടങ്ങി 10 ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
ലോകത്തിലെ മികച്ച സിഇഒമാരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് 49-ാം സ്ഥാനം - സിഇഒ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിംഗ്, ഒഎന്‍ജിസി തലവന്‍ സാക്ഷി ശങ്കര്‍ തുടങ്ങി 10 ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
എയര്‍സെലോര്‍ മിട്ടല്‍ ചെയര്‍മാന്‍ ലക്ഷ്‌മി മിട്ടലാണ് പട്ടികയില്‍ മുന്‍നിരയിലുള്ള ഇന്ത്യന്‍ സിഇഒ. എന്നാല്‍ ഇവരുടെ ഓഫീസ് ലക്‌സന്‍ബര്‍ഗില്‍ ആയതിനാല്‍ ഇന്ത്യന്‍ സിഇഒ എന്ന പരിഗണന ലഭിച്ചിട്ടില്ല. വാള്‍മാര്‍ട്ട് സിഇഒ ഡഗ്ലസ് മക്‌മില്ലനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ റോയല്‍ ഡച്ച് ഷെല്ലിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ബെന്‍ വാന്‍ ബെറുഡന്‍ രണ്ടാം സ്ഥാനവും ലക്ഷ്‌മി മിട്ടാല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആകെ 121 ആളുകളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ 69-ാം സ്ഥാനമാണ് സഞ്ജീവ് സിംഗ് സ്വന്തമാക്കിയിരിക്കുന്നത്. സാക്ഷി ശങ്കര്‍ 77-ാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ചെയർമാൻ രജനിഷ് കുമാർ (83-ാം സ്ഥാനം), ടാറ്റ മോട്ടോഴ്‌സ് സിഇഒ ഗുണ്ടർ ബട്‌ഷെക് (89), ബിപിസിഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി രാജ്‌കുമാര്‍ (94) ), ടാറ്റ കൺസൾട്ടൻസി സർവീസസ് സിഇഒ രാജേഷ് ഗോപിനാഥൻ, വിപ്രോ ചീഫ് എക്‌സിക്യൂട്ടീവ് അബിദാലി ഇസഡ് നീമുച്വാല (118-ാം സ്ഥാനം) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് ഇന്ത്യന്‍ പൗരന്‍മാര്‍.