കേരളം

kerala

ETV Bharat / business

ബിഎസ് -6 പെട്രോൾ എൻജിൻ ഏപ്രിൽ 1 നെന്ന് മാരുതി സുസുക്കി - ബിഎസ്-6(ഭാരത് സ്‌റ്റേജ്-6)

മലിനീകരണ നിയന്ത്രണ മാനദണ്ഡ പ്രകാരം  ബിഎസ്-6(ഭാരത് സ്‌റ്റേജ്-6) നിലവാരത്തിലുള്ള പെട്രോൾ എൻജിൻ നിർബന്ധമാക്കിയിരുന്നു

ബ്രെസ, എസ്-ക്രോസ് മോഡലുകളിൽ ബിഎസ് -6 പെട്രോൾ എൻജിൻ ഏപ്രിൽ 1 ന് എന്ന് മാരുതി സുസുക്കി

By

Published : Nov 21, 2019, 11:09 PM IST

ജയ്‌പൂർ: ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ രണ്ട് മോഡലുകളായ ബ്രെസ്സ, എസ്-ക്രോസ് എന്നിവയിൽ ബിഎസ് -6 നിലവാരത്തിലുള്ള പെട്രോൾ എൻജിൻ 2020 ഏപ്രിൽ ഒന്നിന് മുമ്പ് അവതരിപ്പിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

മലിനീകരണ നിയന്ത്രണ മാനദണ്ഡ പ്രകാരം ബിഎസ്-6(ഭാരത് സ്‌റ്റേജ്-6) നിലവാരത്തിലുള്ള പെട്രോൾ എൻജിൻ നിർബന്ധമാക്കിയിരുന്നു.

2020 ഏപ്രിൽ 1 മുതൽ ബിഎസ്-6 മാനദണ്ഡം പ്രാബല്യത്തിൽ വരുന്നതിനാൽ, ബ്രെസ്സയും എസ് ക്രോസും ഈ സാമ്പത്തിക വർഷം നാലാം പാദത്തിൽ (ജനുവരി-മാർച്ച്) ബിഎസ്-6 പെട്രോൾ എൻജിൻ നിലവാരത്തിലാക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ്) ശശാങ്ക് ശ്രീവാസ്തവ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ ബ്രെസയുടെയും എസ്-ക്രോസിന്റെയും ഡീസൽ പതിപ്പുകൾ മാത്രമാണ് കമ്പനി വിൽക്കുന്നത്.ഡീസൽ വാഹനങ്ങളുടെ ഉത്പാദനം നിർത്തലാക്കാനാണ് തീരുമാനമെന്നും ബിഎസ് -6 നിലവാരത്തിലുള്ള ചെറിയ ഡീസൽ വാഹനങ്ങൾ നിർമ്മിക്കില്ലെന്നും ശ്രീവാസ്തവ പറഞ്ഞു.

ABOUT THE AUTHOR

...view details