ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളായ ഡിസൈറിന് വില വര്‍ധിച്ചു. 12,690 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് വില വര്‍ധനയെന്ന് കമ്പനി വ്യക്തമാക്കി.
മാരുതി ഡിസൈറിന് വില വര്‍ധിച്ചു - price
ജൂണ്‍ 20 മുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വന്നത്
മാരുതി ഡിസൈറിന് വില വര്‍ധിച്ചു
പെട്രോള്‍ മോഡലിനും ഡീസല്‍ മോഡലിനും വില വര്‍ധന ബാധകമാണ്. ജൂണ്‍ 20 മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വന്നത്. ഡിസൈറിന് മാത്രമായി നാല് മോഡലുകളാണ് ഉള്ളത്. നിലവില്‍ 5,82,613 രൂപ മുതല്‍ 9,57,622 രൂപ വരെയാണ് ഈ മോഡലുകള്‍ക്ക് ഡല്‍ഹിയിലെ എക്സ് ഷോറും വില. വില വര്‍ധനവിന് മുമ്പ് ഇത് 5,69,92 രൂപ മുതല്‍ 9,54,522 വരെ ആയിരുന്നു.