ഗോവയെ നിക്ഷേപ ലക്ഷ്യസ്ഥാനമായി കാണണമെന്ന് പ്രധാനമന്ത്രി - Goa news
'വൈബ്രന്‍റ് ഗോവ ഗ്ലോബൽ എക്‌സ്‌പോ ആന്‍റ് സമ്മിറ്റ്' ഉച്ചകോടിയിൽ ഗോവയെ ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമായി കാണണമെന്ന് വിദേശ നിക്ഷേപകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
പനാജി: ഗോവയെ ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമായി കാണണമെന്ന് വിദേശ നിക്ഷേപകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പനാജിയിൽ നടന്ന 'വൈബ്രന്‍റ് ഗോവ ഗ്ലോബൽ എക്‌സ്‌പോ ആന്‍റ് സമ്മിറ്റ്' ഉച്ചകോടിയുടെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം വായിച്ചത്.
ഗോവയിലെ സ്റ്റാർട്ടപ്പുകൾ, കാർഷിക, ഭക്ഷ്യ സംസ്കരണം, നിർമ്മാണം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളെ ഗോവയിലെ നിക്ഷേപ ലക്ഷ്യസ്ഥാനമായി കാണണമെന്നും സന്ദേശത്തിൽ പറയുന്നു.
ഗോവയെ മികവുറ്റതാക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയും മികച്ച അന്താരാഷ്ട്ര രീതികളും ഉൾക്കൊള്ളാൻ ഈ പരിപാടി പ്രാദേശിക ജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2,000 ദേശീയ പ്രതിനിധികളും, 54 രാജ്യങ്ങളിൽ നിന്നുള്ള 500 അന്താരാഷ്ട്ര പ്രതിനിധികളും മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.