കടക്കെണിയില്‍ പെട്ട് താല്‍ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്സിന് വീണ്ടും തിരിച്ചടി. ഓഹരി മൂല്യത്തില്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്.
ജെറ്റ് എയര്‍വേയ്സിന്‍റെ ഓഹരി മൂല്യം തകരുന്നു - share
രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വിലിയ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
ജെറ്റ് എയര്‍വേയ്സ്
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് കമ്പനി നല്‍കിയ ഹര്‍ജിയില്‍ കോടതി കമ്പനിക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞത്.
നിഫ്റ്റിയില്‍ 22.46 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാപാരം അവസാനിക്കുമ്പോള്‍ 153 രൂപ മാത്രമായിരുന്നു ഓഹരിയുടെ മൂല്യം. സെന്‍സെക്സിലാകട്ടെ 20.42 ശതമാനം ഇടിവ് രേഖപ്പെടുത്തി 122 രൂപയിലെത്തി.