പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ ഓലയില്‍ നിന്ന്ഓഹരികള്‍ വാങ്ങാനൊരുങ്ങി കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി. നാല് ശതമാനം ഓഹരികള്‍ വാങ്ങാനുള്ള ചര്‍ച്ചകളാണ് നിലവില്‍ പുരോഗമിക്കുന്നത്. ചര്‍ച്ചകള്‍ വിജയകരമാകുകയാണെങ്കില്‍ 250 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം ആയിരിക്കും നടക്കുക.
ഓലയുടെ ഓഹരി വാങ്ങാനൊരുങ്ങി ഹ്യൂണ്ടായി - ഹ്യൂണ്ടായി
ചര്‍ച്ചകള്‍ വിജയകരമാകുകയാണെങ്കില്‍ 250 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം ആയിരിക്കും നടക്കുക. ഇതോടെ ഒലായുടെ വാല്യൂവേഷൻ ആറ് ബില്യൺ ഡോളർ ആയി ഉയരും എന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഹ്യൂണ്ടായി
ഇതോടെ ഒലായുടെ വാല്യൂവേഷൻ 6 ബില്യൺ ഡോളർ ആയി ഉയരും എന്നും പ്രതീക്ഷിക്കുന്നുണ്ട്.ആറ് ആഴ്ചക്കുള്ളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഇരു കമ്പനികളുംപ്രതീക്ഷിക്കുന്നത്. നേരത്തെ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര കമ്പനിയും ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയും ഓലയില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹ്യൂണ്ടായും രംഗത്തെത്തുന്നത്.