ഹുവാവേ ഫോണുകളില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പെര്‍മിഷന്‍ നീക്കി ഫേസ്ബുക്ക്. ഇനി മുതല്‍ ഹുവാവേ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. വ്യാപാര യുദ്ധത്തിന്‍റെ ഭാഗമായി കമ്പനിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് കമ്പനിക്ക് തുടര്‍ച്ചായി തിരിച്ചടികള്‍ ലഭിക്കുന്നത്.
ഹുവാവേക്കുള്ള ഫേസ്ബുക്കിന്‍റെ പ്രീ ഇന്‍സ്റ്റാല്‍ സേവനം നിര്‍ത്തി
ഹുവാവേയുടെ സഹ കമ്പനിയായ ഹോണറിലും സമാന അവസ്ഥയായിരിക്കും എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍
ഇനിമുതല്‍ ഹുവാവേ ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കണമെങ്കില്‍ സ്വന്തം ആപ്പ് സ്റ്റോറായ ആപ്പ് ഗാലറിയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടിവരും. ഹുവാവേയുടെ സഹ കമ്പനിയായ ഹോണറിലും സമാനഅവസ്ഥയായിരിക്കും എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഹുവാവേയ്ക്കുള്ള ആന്‍ഡ്രോയ്ഡ് ലൈസന്‍സ് ഗൂഗിള്‍ പിന്‍വലിച്ചിരുന്നു.
അമേരിക്കക്ക് പുറമെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏതാനും രാജ്യങ്ങള്‍ അടുത്തിടെ ഹുവാവേ ഉത്പന്നങ്ങള്‍ക്കെതിരെ ആശങ്ക അറിയിച്ചിരുന്നു. ചാര നിരീക്ഷണത്തിനായി ചൈന അവരുടെ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് ഇവരുടെ ആശങ്ക.