കേരളം

kerala

ETV Bharat / business

യുഎസ് ഉപരോധം; നിര്‍മ്മാണം കുറക്കാന്‍ ഹുവാവേ - അമേരിക്ക

കഴിഞ്ഞ വര്‍ഷം കമ്പനി 100 ബില്യൺ ഡോളർ വരുമാനം നേടിയിരുന്നു.

യുഎസ് ഉപരോധം; നിര്‍മ്മാണം കുറക്കാന്‍ ഹുവാവേ

By

Published : Jun 17, 2019, 8:08 PM IST

ഷെൻ‌ഷെൻ: അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് ഉല്‍പാദനം കുറക്കാനൊരുങ്ങി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവേ. 30 മില്യണ്‍ ഡോളറിന്‍റെ കുറവായിരിക്കും ഉല്‍പാദനത്തില്‍ വരുത്തുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ പുതിയ തീരുമാനം നടപ്പിലാക്കാനാണ് കമ്പനിയുടെ പദ്ധതി. ഷെൻ‌ഷെനിലെ കമ്പനി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഹുവാവേ സ്ഥാപകന്‍ റെന്‍ സെഗ്ഫേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021 ഓടെ കമ്പനി വീണ്ടും തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം 100 ബില്യൺ ഡോളറിന്‍റെ വരുമാനമാണ് കമ്പനി നേടിയത്. ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഹുവാവേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആന്‍ഡ്രോയിഡ്, ഫേസ്ബുക്ക് എന്നിവയും കമ്പനിക്കെതിരെ നടപടി സ്വീകരിച്ചു. ചൈന-യുഎസ് വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചതും ഹുവാവേക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്നായിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കും ചൈന നികുതി വര്‍ധിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details