കേരളം

kerala

ETV Bharat / business

ക്യാരി ബാഗിന് വില ഈടാക്കി; ബാറ്റക്കമ്പനിക്ക് 9000 രൂപ പിഴ

399 രൂപയുടെ ഷൂവിന് ക്യാരിബാഗിന്‍റെ വിലയടക്കം 402 രൂപയാണ് ഉപഭോക്താവില്‍ നിന്ന് ഈടാക്കിയത്.

By

Published : Apr 15, 2019, 12:51 PM IST

ബാറ്റ

ഉപഭോക്താവിന് നല്‍കിയ ക്യാരി ബാഗിന് മൂന്ന് രൂപ ഈടാക്കിയതിനെ തുടര്‍ന്ന് ബാറ്റാ കമ്പനിക്കെതിരെ കണ്‍സ്യൂമര്‍ ഫോറം 9000 രൂപ നഷ്ടപരിഹാരം വിധിച്ചു. ചണ്ഡിഗഢിലിലെ സെക്ടര്‍ 22ഡിയിലെ ഷോറൂമിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദിനേഷ് പ്രസാദ് റാതൂരി എന്ന ഉപഭോക്താവിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. 399 രൂപ വില വരുന്ന ഷൂവിന് ക്യാരിബാഗ് അടക്കം 402 രൂപയാണ് ഇയാളില്‍ നിന്ന് ഈടാക്കിയത്. റാതൂരി ഇത് ചോദ്യം ചെയ്തെങ്കിലും ബാറ്റാ ജീവനക്കാര്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് റാതൂരി കണ്‍സ്യൂമര്‍ ഫോറത്തിന് മുന്നില്‍ പരാതി നല്‍കുകയായിരുന്നു.

ക്യാരി ബാഗിന്‍റെ വില തിരിച്ച് നല്‍കണമെന്നും ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടിന് 3000 രൂപയും വ്യവഹാര ചെലവിലേക്ക് 1000 രൂപയും കണ്‍സ്യൂമര്‍ ഫോറത്തിന് 5000 രൂപയും നല്‍കണമെന്നും പറഞ്ഞ് കേസില്‍ കണ്‍സ്യൂമര്‍ ഫോറം വിധി പുറപ്പെടുവിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details