കേരളം

kerala

By

Published : May 4, 2019, 7:28 PM IST

ETV Bharat / business

ഫാനി ബാധിത പ്രദേശങ്ങളില്‍ അടിയന്തര റോഡ് സേവനവുമായി ഹ്യൂണ്ടായി

ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ തങ്ങളുടെ സേവനം എത്തിക്കുമെന്നാണ് ഹ്യൂണ്ടായി അറിയിച്ചിരിക്കുന്നത്.

ഹ്യൂണ്ടായി

ഫാനി ചുഴലിക്കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി അടിയന്തര റോഡ് സേവനവുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി മോട്ടോര്‍സ്. 26 ഫ്ലാറ്റ് ബെഡ് ട്രക്കുകളും 21 ടോവിങ് ട്രക്കുകളും ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ തങ്ങളുടെ സേവനം എത്തിക്കുമെന്നാണ് ഹ്യൂണ്ടായി അറിയിച്ചിരിക്കുന്നത്.

നാല്‍പ്പതോളം സാങ്കേതിക വിദഗ്ദരെയാണ് വിവിധ ട്രക്കുകളിലായി നിയോഗിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാനായി 0124-4343937 എന്ന ട്രോള്‍ ഫ്രീ നമ്പറും കമ്പനി നല്‍കിയിട്ടുണ്ട്. 175 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റില്‍ 12 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയായിരുന്നു കാറ്റ് ഒഡിഷാ തീരത്തെത്തിയത്.

ABOUT THE AUTHOR

...view details