സക്കര്‍ബര്‍ഗ് സുരക്ഷക്കായി ചിലവഴിച്ചത് 22.6 മില്യണ്‍ കോടി - facebook
20 മില്യണ്‍ ഡോളര്‍ കുടുംബത്തിന്‍റെ സുരക്ഷക്കും 2.6 സ്വകാര്യ ജെറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ക്കുമായാണ് ചിലവഴിച്ചത്.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ വര്‍ഷം സുരക്ഷക്ക് മാത്രമായി 22.6 മില്യണ്‍ കോടി ചിലവഴിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 20 മില്യണ്‍ ഡോളറും ചിലവഴിച്ചത് കുടുംബത്തന്‍റെ സുരക്ഷക്കായാണ്. 2.6 മില്യണ്‍ ഡോളര്‍ ചിലവഴിച്ചത് സ്വകാര്യ ജെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്കാണ്. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ഫേസ്ബുക്ക് സ്വാധീനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് സക്കര്‍ബര്‍ഗ് സുരക്ഷ വര്‍ധിപ്പിച്ചത്. അംഗീകാരമില്ലാത്ത ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നുള്ള വ്യക്തിഗത വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്ക ശേഖരിച്ചുവെന്നായിരുന്നു ഫേസ്ബുക്കിന് നേരെ ഉയര്‍ന്ന ആരോപണം.