ഫേസ്ബുക്ക് വീണ്ടും ചോരുന്നു
ഫേസ്ബുക്ക് ഉപഭോക്താക്കളുടെ പാസ് വേഡുകൾ ചോർന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമിന്‍റെയും പാസ് വേഡുകൾ ചോര്‍ത്തിയിട്ടുണ്ട്. നിലവില്‍ ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് മാത്രമാണ് ഫേസ്ബുക്കിലെ സ്വകാര്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ.
ഫേസ്ബുക്ക്
ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ പാസ് വേഡുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. സാങ്കേതിക തകരാറുകള്‍ മൂലമാണ് വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങൾ ചോര്‍ത്തപ്പെട്ടതെന്ന് അമേരിക്കന്‍ മാഗസീനായ വൈറേഡ് പറയുന്നു. ഫേസ്ബുക്കിന് പുറമെ ഇന്‍സ്റ്റഗ്രാമിന്‍റെയും പാസ് വേഡ് ചോര്‍ത്തപ്പെട്ടിട്ടുണ്ട്. നിലവില്‍ ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് മാത്രമാണ് ഫേസ്ബുക്കിലെ സ്വാകര്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. കമ്പനിക്ക് പുറത്തുള്ളവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഫേസ്ബുക്ക് പറയുന്നു. എന്നാല്‍ ജീവനക്കാര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതിനായി യാതൊരു തെളിവുകളും ഇല്ലെന്നും പാസ് വേഡുകള്‍ ചോര്‍ന്ന ഉപഭോക്താക്കള്‍ പുതിയ പാസ് വേഡുകള്‍ രൂപീകരിക്കണമെന്നും ഫേസ്ബുക്ക് അറിയിച്ചു.