കേരളം

kerala

ETV Bharat / business

"ഒഴുക്കിയേക്കാം പക്ഷെ വെറുതെ കളയില്ല"; ക്രിപ്റ്റോ കറൻസികളെക്കുറിച്ച് എലോൺ മസ്‌ക്

ടെസ്‌ലയ്‌ക്കും സ്പെയ്‌സ് എക്‌സിനും ബിറ്റ് കോയിൻ ശേഖരമുണ്ടെന്നും എലോണ്‍ മസ്‌ക് അറിയിച്ചു.

Elon Musk  Bitcoin  Dogecoin]  Ethereum  ക്രിപ്റ്റോ കറൻസി  എലോൺ മസ്‌ക്
"ഒഴുക്കിയേക്കാം പക്ഷെ വെറുതെ കളയില്ല"; ക്രിപ്റ്റോ കറൻസികളെക്കുറിച്ച് എലോൺ മസ്‌ക്

By

Published : Jul 22, 2021, 12:47 PM IST

ബിറ്റ്കോയിനെ കൂടാതെ മറ്റ് രണ്ട് ക്രിപ്റ്റോ കറൻസികളിലും നിക്ഷേപമുണ്ടെന്ന് ടെസ്‌ല മേധാവി എലോണ്‍ മസ്‌ക്. ഡോഗ്കോയിൻ, എഥെറിയം എന്നിവയും തന്‍റെ കൈവശമുണ്ട്. ടെസ്‌ലയ്‌ക്കും സ്പെയ്‌സ് എക്‌സിനും ബിറ്റ് കോയിൻ ശേഖരമുണ്ടെന്നും എലോണ്‍ മസ്‌ക് അറിയിച്ചു.

Also Read: ക്രിപ്‌റ്റോ ഇടപാടുകളിൽ എക്‌സ്‌ചേഞ്ചുകൾക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്

ട്വിറ്റർ സിഇഒ ജാക്ക് ഡോർസി, ആർക്ക് ഇൻവെസ്റ്റ് സിഇഒ കാതി വുഡ് എന്നിവർക്കൊപ്പം “ദി ബി വേഡ്” എന്ന ബിറ്റ്കോയിൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെസ്‌ല, സ്‌പെയ്‌സ് എക്‌സ് എന്നിവ കഴിഞ്ഞാൽ തന്‍റെ ഏറ്റവും വലിയ ഹോൾഡിംഗ് ക്രിപ്റ്റോ കറൻസിയാണെന്നും മസ്‌ക് പറഞ്ഞു. അതുകൊണ്ട് തന്നെ ക്രിപ്റ്റോ കറൻസി പമ്പ് ചെയ്‌തേക്കാം. വില ഇടിഞ്ഞാൽ എനിക്ക് പണം നഷ്‌ടപ്പെടും. പക്ഷെ പക്ഷേ ഉപേക്ഷിക്കില്ലെന്നും മസ്‌ക് വ്യക്തമാക്കി.

ഡിജിറ്റൽ കറൻസി ഖനനം ചെയ്യുന്നതിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന്‍റെ അളവ് വർധിച്ചാൽ ടെസ്‌ല വീണ്ടും ബിറ്റ്കോയിൻ ഇടപാടുകൾക്കായി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്പെയ്‌സ് എക്സോ ടെസ്ലയോ പോയിട്ട് ഒരു ബിറ്റ് കോയിൻ പോലും താൻ വിൽക്കാൻ ഉദ്ദേശിക്കില്ലെന്നും എലോണ്‍ മസ്‌ക് പറഞ്ഞു.

ABOUT THE AUTHOR

...view details