ന്യൂഡൽഹി: പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനികളുടെ ആശങ്കകൾ പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.
ഒരു കമ്പനിയും പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. എല്ലാവരും ഉണർന്ന് പ്രവർത്തിക്കണമെന്നും സമ്പദ്‌വ്യവസ്ഥയിൽ ധാരാളം കമ്പനികൾ ഉണ്ടായിരിക്കണമെന്നും അവരുടെ ബിസിനസ് അഭിവൃദ്ധി പ്രാപിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം ടെലികോം സേവന ദാതാക്കളിൽ നിന്ന് 92,000 കോടി രൂപ ക്രമീകരിച്ച മൊത്ത വരുമാനമാനം (എജിആർ) ആവശ്യപ്പെട്ട കേന്ദ്രത്തിന്‍റെ അപേക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു. കോടതിയുടെ തീരുമാനത്തെത്തുടർന്ന് ആശങ്കകളോടെ സർക്കാരിനെ സമീപിച്ച എല്ലാവരുടെയും ആശങ്കകൾ പരിഹരിക്കുമെന്നും സീതാരാമൻ പറഞ്ഞു.
സുപ്രീംകോടതി വിധിയെത്തുടർന്ന് കഴിഞ്ഞ പാദത്തിൽ വോഡഫോണിനും ഐഡിയക്കും 50,921 കോടി രൂപയും ഭാരതി എയർടെലിന് 23,045 കോടി രൂപയുമാണു നഷ്ടം.