ഹോണ്ട സിവികിന്‍റെ പത്താം തലമുറ വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചു. 2018 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. 17.7 ലക്ഷം മുതല്‍ 22.2 ലക്ഷം രൂപവരെയാണ് വാഹനത്തിന്‍റെ ഡല്‍ഹിയിലെ എക്സ്ഷോറും വില.
സിവികിന്‍റെ പത്താം തലമുറയുമായി ഹോണ്ട - ഹോണ്ട
ഇത് വരെ അവതരിപ്പിച്ച പെട്രോള്‍ എഞ്ചിന് പുറമെ ഡീസല്‍ എഞ്ചിനുമായാണ് സിവിക് ഇത്തവണ എത്തിയിരിക്കുന്നത്. 1.8 ലിറ്റര്‍ ഐ.വി ടെക് പെട്രോള്‍ എഞ്ചിന് 139 ബി.എച്ച്.പി. കരുത്തും 174 എന്‍.എം. ടോര്‍ക്കും, 1.6 ലിറ്റര്‍ ഐ.ഡി ടെക് ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സിലായിരിക്കും രണ്ട് മോഡലുകളും എത്തുക.
ഇത് വരെ അവതരിപ്പിച്ചപെട്രോള്‍ എഞ്ചിന് പുറമെ ഡീസല്‍ എഞ്ചിനുമായാണ് സിവിക് ഇത്തവണ എത്തിയിരിക്കുന്നത്. 1.8 ലിറ്റര്‍ ഐ.വി ടെക് പെട്രോള്‍ എഞ്ചിന് 139 ബി.എച്ച്.പികരുത്തും 174 എന്‍.എംടോര്‍ക്കും, 1.6 ലിറ്റര്‍ ഐ.ഡി ടെക് ഡീസല്‍ എഞ്ചിന്‍ 118 ബി.എച്ച്.പികരുത്തും 300 എന്‍.എംടോര്‍ക്കും ഉല്‍പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സിലായിരിക്കും രണ്ട് മോഡലുകളും എത്തുക. അടിമുടി ഭാവഭേദം വരുത്തിയാണ് പുതിയ മോഡല്‍ രംഗത്തിറക്കുക. ഡ്രൈവറിന്‍റെ ആവശ്യാനുസരണം എട്ട് രീതിയില്‍ കാറിന്‍റെ ഡ്രൈവിംഗ് സീറ്റ് ക്രമീകരിക്കാവുന്നതാണ്. ഇതിന് പുറമെ കാലാസ്ഥകളെ അനുയോജ്യമാക്കാന്‍ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളറും കാറില്‍ ഇടം പിടിച്ചിട്ടുണ്ട്.
പിയാനോ ബ്ലാക്ക് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, ക്രോമിയം ആവരണം നല്‍കിയിരിക്കുന്ന ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍ വശത്തെ പ്രധാന ആകര്‍ഷണങ്ങള്‍. പിന്‍വശത്താകട്ടെ ബൂട്ട് ഡോറിലേക്ക് നീളുന്ന സി-ഷേപ്പ് എല്‍ഇഡി ടെയ്ല്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, ക്രോമിയം ക്യാറക്ടര്‍ ലൈന്‍ നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ്, ഷാര്‍ക്ക് ടൂത്ത് ആന്‍റിണഎന്നിവയും ഇടം പിടിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ഡ്രൈവറിന്‍റെയും സുരക്ഷക്കായി മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ് എന്നീ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.