വാഷിംഗ്‌ടണ്‍: അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയ ആപ്പിള്‍ കമ്പനിയെ ലോകത്തിന്‍റെ മുന്‍നിര കമ്പനികളില്‍ ഒന്നാക്കി മാറ്റിയത് സ്റ്റീവ് ജോബ്‌സിന്‍റെ മാന്ത്രികത ആയിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്സ് സ്റ്റീവ് ജോബ്‌സിനെ കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കിയത്.
ആപ്പിളിനെ ലോകത്തെ മുന്‍നിരകമ്പനിയാക്കിയത് സ്റ്റീവ് ജോബ്‌സിന്‍റെ മാന്ത്രികത; ബിൽ ഗേറ്റ്സ് - സ്റ്റീവ് ജോബ്സ്
തൊഴിലാളികള്‍ക്ക് പ്രചോദനം നല്‍കുന്നതില്‍ ജോബ്‌സിനെ പോലെ മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്നും ബിൽ ഗേറ്റ്സ്.
സ്റ്റീവ് ജോബ്സിന്‍റെ മാന്ത്രികതയാണ് ആപ്പിളിനെ ലോകത്തെ മുന്‍നിരകമ്പനിയാക്കിയത്; ബിൽ ഗേറ്റ്സ്
തൊഴിലാളികള്‍ക്ക് ദീര്‍ഘ സമയത്തേക്ക് ജോലി ചെയ്യാന്‍ പ്രോത്സാഹനം നല്‍കുന്നതില്‍ സ്റ്റീവ് ജോബ്‌സ് അതി വിദഗ്ദന്‍ ആയിരുന്നു. ഒരു മാന്ത്രികനെ പോലെ ആയിരുന്നു അദ്ദേഹം പെരുമാറിയത്. ജോബ്‌സിന്‍റെ പ്രവര്‍ത്തികളിലെല്ലാം ആളുകള്‍ അമ്പരപ്പെട്ടിരുന്നു. തൊഴിലാളികള്‍ക്ക് പ്രചോദനം നല്‍കുന്നതില്‍ ജോബ്‌സിനെ പോലെ മറ്റൊരാളെ താന്‍ കണ്ടിട്ടില്ല. കഠിനാധ്വാനത്തോടൊപ്പം അങ്ങേയറ്റം ശുഭാപ്തി വിശ്വാസത്തോടെയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നതെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.