കുംഭമേള പശ്ചാത്തലമാക്കിയുള്ള വിവാദ പരസ്യത്തെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ യൂണിലിവറിനെതിരെ വിമര്‍ശനവുമായി യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യന്‍ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരസ്യമാണിതെന്നാണ് ബാബാ രാംദേവിന്‍റെ വിമര്‍ശനം.
ഹിന്ദുസ്ഥാന്‍ യൂണിലിവറിനെതിരെ വിമര്‍ശനവുമായി ബാബാ രാംദേവ് - hindustan uniliver
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ ഉല്‍പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നാണ് ബാബാ രാംദേവ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സംസ്കാരത്തിലും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയിലും ബഹുരാഷ്ട്ര കുത്തകകള്‍ എന്ത് സംഭാവന ചെയ്തു എന്ന ചോദ്യവും രാംദേവ് ഉന്നയിക്കുന്നുണ്ട്.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ ഉല്‍പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നാണ് രാംദേവ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സംസ്കാരത്തിലും ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയിലും ബഹുരാഷ്ട്ര കുത്തകകള്‍ എന്ത് സംഭാവന ചെയ്തു എന്ന ചോദ്യവും രാംദേവ് ഉന്നയിക്കുന്നുണ്ട്.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ ഉല്‍പന്നമായ റെഡ് ലേബലിന്‍റെ പരസ്യമായിരുന്നു വിവാദമായിരുന്നത്. കുംഭമേളക്കിടെ ഒരു മകന്‍ തന്‍റെ പിതാവിനെ തിരക്കിനിടെ ഉപേക്ഷിച്ച് പോകുന്ന പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയത്. പരസ്യം പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതിഷേധമായിരുന്നു ഉണ്ടായത്. എന്നാല്‍ വേണ്ടപ്പെട്ടവരെ കൈവെടിയരുതെ എന്ന ആശയം പ്രചരിപ്പിക്കാനാണ് പരസ്യം നിര്‍മ്മിച്ചതെന്ന വിശദീകരണവുമായാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.