കേരളം

kerala

ETV Bharat / business

ഈ വര്‍ഷം പുതിയ മൂന്ന് മോഡലുകളവതരിപ്പിക്കുമെന്ന് ഓഡി

6,463 കാറുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റഴിക്കാന്‍ ഓഡിക്ക് സാധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിപണിയില്‍ കൂടുതല്‍ കാർ വിറ്റഴിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു

ഓഡി

By

Published : Mar 1, 2019, 12:35 PM IST

2019ല്‍ ജര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മ്മാതാക്കളായ ഓഡി ഇന്ത്യയില്‍ പുതിയ മൂന്ന് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചു. ക്യൂ8, എ8, ആര്‍8 എന്നീ മോഡലുകളാണ് ഓഡി രംഗത്തിറക്കാന്‍ പോകുന്ന പുതിയ മോഡലുകള്‍. എന്നാല്‍ ആഡംബര വസ്തുക്കള്‍ക്ക് നികുതി ഉയര്‍ത്തിയത് കാറിന്‍റെ വില്‍പനയെ ബാധിക്കുമോയെന്ന ഭയത്തിലാണ് നിലവില്‍ കമ്പനിയെന്നും ഓഡിയുടെ ഇന്ത്യന്‍ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു.

6,463 കാറുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റഴിക്കാന്‍ ഓഡിക്ക് സാധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വിപണിയില്‍ കൂടുതല്‍ കാർ വിറ്റഴിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു. ഹൈദരബാദില്‍ പുതിയ ഷോറും ഉദ്ഘാടനം ചെയ്യവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

അന്താരാഷ്ട്ര വിപണിയില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച മോഡലാണ് ക്യൂ2. നിലവില്‍ ക്യൂ2വിന്‍റെ 2500 യൂണിറ്റുകള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ അംഗികാരം നല്‍കിയിരിക്കുന്നത്. 2020ഓടെ ഇലക്ട്രോണിക് വാഹനങ്ങള്‍ രംഗത്തിറക്കാന്‍ ഓഡി ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

For All Latest Updates

ABOUT THE AUTHOR

...view details