ന്യൂഡൽഹി:ഒരു ആപ്ലിക്കേഷനിൽ തന്നെ ലോകമെമ്പാടുമുള്ള ഒന്നിലധികം ഭാഷകളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള വാർത്താ ലേഖനങ്ങളിലേക്ക് പ്രവേശനം നൽകുന്ന ഒരു പുതിയ സവിശേഷതയുമായി ഗൂഗിൾ ന്യൂസ്.
ഗൂഗിൾ ന്യൂസ് ഇനി ഒന്നിലധികം ഭാഷകളിലും
പുതിയ സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് രണ്ട് ഭാഷകളിലായി വാർത്താ ഉള്ളടക്കം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഈ പുതിയ സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് രണ്ട് ഭാഷകളിലായി വാർത്താ ഉള്ളടക്കം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോകമെമ്പാടുമുള്ള 60 ശതമാനത്തിലധികം ആളുകൾ രണ്ടോ അതിലധികമോ ഭാഷകളിലൂടെ വാർത്തകൾ വായിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരാണെന്നും, ഈ ഭാഷകളിൽ ലേഖനങ്ങൾ കണ്ടെത്തുന്നതിനായി വിവിധ ആപ്ലിക്കേഷനുകളിലും വെബ്‌സൈറ്റുകളിലും തിരയേണ്ടത് വെല്ലുവിളിയാണെന്നും ചൊവ്വാഴ്ച വന്ന ബ്ലോഗ് പോസ്റ്റിൽ കമ്പനി പറഞ്ഞു.
ഉപയോക്താക്കൾക്ക് ഒരേസമയം ഇംഗ്ലീഷിലും ഹിന്ദിയിലും വാർത്തകൾ ലഭിക്കുന്നതോടൊപ്പം പ്രാദേശിക ഭാഷാ സ്രോതസുകളിൽ നിന്നുള്ള ലേഖനങ്ങളും പരസ്പരം ആസ്വദിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. കൂടാതെ, ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട പ്രസാധകരുമായും വിഷയങ്ങളുമായും ബന്ധപ്പെടാൻ കഴിയും. ഈ വിപുലീകരിച്ച ഗൂഗിൾ ന്യൂസ് ആൻഡ്രോയിഡ്,ഐഒഎസ് എന്നിവയിൽ 141 രാജ്യങ്ങളിൽ 41 ഭാഷാകളിലൂടെ ലഭ്യമാകും.