സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കയിലെ അമ്പത് സ്റ്റേറ്റുകളിലായി 2.4 മില്യണ്‍ ആളുകള്‍ക്ക് തങ്ങള്‍ ജോലി നല്‍കുന്നുണ്ടെന്ന അവകാശവാദവുമായി പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളായ ആപ്പിള്‍. എട്ട് വര്‍ഷം മുമ്പ് ഉണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ നിന്ന് നാല് മടങ്ങായി തൊഴിലാളികള്‍ വര്‍ധിച്ചുവെന്ന് ആപ്പിള്‍ പറഞ്ഞു.
2.4 മില്ല്യണ്‍ ആളുകള്‍ക്ക് ജോലി നല്‍കിയെന്ന് ആപ്പിള്‍ - 2.4 മില്ല്യണ്‍ ആളുകള്‍ക്ക് ജോലി നല്‍കിയെന്ന അവകാശവാദവുമായി ആപ്പിള്‍
2023 ആകുമ്പോഴെക്കും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ 350 ബില്യണ്‍ ഡോളര്‍ നേരിട്ട് സംഭാവന ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2.4 മില്ല്യണ്‍ ആളുകള്‍ക്ക് ജോലി നല്‍കിയെന്ന അവകാശവാദവുമായി ആപ്പിള്‍
2023 ആകുമ്പോഴെക്കും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ 350 ബില്യണ്‍ ഡോളര്‍ നേരിട്ട് സംഭാവന ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഇക്കാലയളവിനുള്ളില്‍ 20,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം ഈ വര്‍ഷം തന്നെ സാന്‍റിയാഗോയില്‍ 1200 ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.